Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിസ നിരക്കുകൾ കുത്തനെ കൂട്ടും;ജൂലൈ മുതൽ എല്ലാ വിസകളുടെ അപേക്ഷ ഫീസ് 5.4 ശതമാനം കൂടും; കുടിയേറ്റവിസകളുടെ എണ്ണം വെട്ടിക്കുറച്ചു; ആദായ നികുതിയിൽ ഇളവ്; ബിസനസുകാർക്കും ആനുകൂല്യങ്ങൾ; ഓസ്‌ട്രേലിയൻ ബഡ്ജറ്റിൽ കുടിയേറ്റക്കാർക്ക് ബാധകമാകുന്ന പ്രഖ്യാപനങ്ങൾ ഇവ

വിസ നിരക്കുകൾ കുത്തനെ കൂട്ടും;ജൂലൈ മുതൽ എല്ലാ വിസകളുടെ അപേക്ഷ ഫീസ് 5.4 ശതമാനം കൂടും; കുടിയേറ്റവിസകളുടെ എണ്ണം വെട്ടിക്കുറച്ചു; ആദായ നികുതിയിൽ ഇളവ്; ബിസനസുകാർക്കും ആനുകൂല്യങ്ങൾ; ഓസ്‌ട്രേലിയൻ ബഡ്ജറ്റിൽ കുടിയേറ്റക്കാർക്ക് ബാധകമാകുന്ന പ്രഖ്യാപനങ്ങൾ ഇവ

ന്ത്രണ്ട് വർഷത്തിനുശേഷം ഓസ്‌ട്രേലിയയിൽ മിച്ചബജറ്റ് സാധ്യമാകുമെന്ന പ്രഖ്യാപനത്തോടെ ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് ഈ വർഷത്തെ ഫെഡറൽ ബജറ്റ് അവതരിപ്പിച്ചു. ഫെഡറൽ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. ആദായ നികുതിയിൽ ഇളവ് വരുത്തിയും ബിസിനസുകാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും നടത്തിയ ബഡ്ജറ്റിൽ സാധാരണക്കാരായ കുടിയേറ്റക്കാരെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. കാരണം വിസ അപേക്ഷ ഫീസ് കൂട്ടാനും, കുടിയേറ്റ വിസകളുടെ എണ്ണം വെട്ടിക്കുറക്കാനും പുതിയ ബഡ്ജറ്റിൽ തീരുമാനമായി.

എല്ലാ വിസകളുടെയും അപേക്ഷാ ഫീസ് കൂട്ടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.5.4 ശതമാനം വീതമാണ് വിസകളുടെ ഫീസ് കൂട്ടുന്നത്. ജൂലൈ ഒന്നു മുതൽ ഇത് നിലവിൽവരും.വിസിറ്റർ വിസ (സബ്ക്ലാസ് 600) ഒഴികെ മറ്റെല്ലാ വിസകള്ക്കും ഈ ഫീസ് വർദ്ധനവ് ബാധകമാണ്.

കൂടീതെ രാജ്യത്തേക്കുള്ള മൊത്തം കുടിയേറ്റവിസകൾ വെട്ടിക്കുറയ്ക്കും എന്ന മുൻ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങളും ബജറ്റിൽ നൽകിയിട്ടുണ്ട്.1,90,000 ൽ നിന്നും 1,60,000 വിസകളായാണ് വാർഷിക കുടിയേറ്റം വെട്ടിക്കുറച്ചിരിക്കുന്നത്. അടുത്ത നാലു വർഷത്തേക്കാണ് ഈ മാറ്റം.

എന്നാൽ സ്‌കിൽഡ് മൈഗ്രേഷൻ വിസകൾക്ക് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഗുണകരമാകുന്ന പ്രഖ്യാപനം ബഡ്ജറ്റിൽ ഉണ്ടായി.സെക്കന്ററി അപേക്ഷകന്/അപേക്ഷകയ്ക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുണ്ടെങ്കിൽ (competent English) പ്രൈമറി അപേക്ഷകർക്ക് അധിക പോയിന്റ് ലഭിക്കും.

നിലവിൽ സെക്കന്ററി അപേക്ഷകരുടെ വൈദഗ്ധ്യത്തിന് പോയിന്റ് ലഭിക്കണമെങ്കിൽ നിരവധി കടമ്പകൾ കടക്കണമായിരുന്നു. സെക്കന്ററി ആപ്ലിക്കന്റ് 45 വയസിൽ താഴെയാകണം, ഇംഗ്ലീഷ് വൈദഗ്ധ്യം ഉണ്ടാകണം, അവരുടെ തൊഴിൽ മേഖല സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റിൽ ഉണ്ടാകണം തുടങ്ങിയവയായിരുന്നു കടമ്പകൾ. എന്നാൽ സ്‌കിൽ അസസ്മെന്റ് ഇല്ലാതെ തന്നെ സെക്കന്ററി അപേക്ഷകരുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിന് പോയിന്റ് നൽകുമെന്നാണ് പുതിയ പ്രഖ്യാപനം.ഈ വർഷം നവംബർ മുതലായിരിക്കും മാറ്റം പ്രാബല്യത്തിൽ വരിക.

കുറഞ്ഞ വരുമാനവും, ഇടത്തരം വരുമാനവും ലഭിക്കുന്നവർക്കുള്ള നികുതിയിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ഇരട്ടിയാക്കി. 1,26,000 ഡോളർ വരെ വാർഷിക വരുമാനം ലഭിക്കുന്നവർക്കാണ് നികുതി ഇളവ് ലഭിക്കുന്നത്. വ്യക്തികൾക്ക് 1080 ഡോളറായിരിക്കും ഇളവ് ലഭിക്കുക. കഴിഞ്ഞ വർഷം 530 ഡോളറായിരുന്നു ഇളവ് പ്രഖ്യാപിച്ചത്. രണ്ടു പേർ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് 2160 ഡോളർ നികുതിയിളവ് ലഭിക്കും.

ഇടത്തരം ബിസിനസുകൾ സ്വന്തമാക്കുന്ന ആസ്തിക്ക് നികുതി ഇളവ് നൽകുന്ന അസറ്റ് റൈറ്റ് ഓഫ് കൂടുതൽ ഉദാരമാക്കി. 50 മില്യൺ ഡോളർ വരെ വരുമാനമുള്ള ബിസിനസുകൾക്കാണ് ഈ ഇൻസ്റ്റന്റ് അസറ്റ് റൈറ്റ് ഓഫ് അനുവദിക്കുന്നത്. നികുതിയിളവ് അനുവദിക്കുന്ന ആസ്തി 25,000 ഡോളറിൽ നിന്ന് 30,000 ഡോളറായി വർദ്ധിപ്പിച്ചിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP