Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്‌ട്രേലിയയിൽ ദുരന്തം വിതച്ച് കാട്ടുതീ പടരുന്നു; കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചത് എട്ടു പേർ; 200 ഓളം വീടുകൾ നശിച്ചു; പുതുവർഷത്തിലും ദുരിതം ഒഴിയാതെ ജനങ്ങൾ

ഓസ്‌ട്രേലിയയിൽ ദുരന്തം വിതച്ച് കാട്ടുതീ പടരുന്നു; കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചത് എട്ടു പേർ; 200 ഓളം വീടുകൾ നശിച്ചു; പുതുവർഷത്തിലും ദുരിതം ഒഴിയാതെ ജനങ്ങൾ

സ്വന്തം ലേഖകൻ

ലോകമെങ്ങുമുള്ള ജനങ്ങൾ പുതുവർഷ ലഹരിയിൽ മുഴുകുമ്പോൾ രാജ്യത്തെ ഒരുകൂട്ടമാളുകൾ കാട്ടുതീ ദുരന്തത്തിന്റെ വിങ്ങലിലാണ്. രാജ്യത്ത് പടരുന്ന കാട്ടുതീ കൂടുതൽ രൂക്ഷമാകുന്നു. ന്യൂ സൗത്ത് വെയിൽസിൽ ഏഴു പേരും, വിക്ടോറിയയിൽ ഒരാളും കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ കാട്ടുതീ മൂലം മരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 200 ഓളം ജനങ്ങൾ വീട് നഷ്ടമായവരും ഉണ്ട്.

ഡിസംബർ 30 മുതലുള്ള മൂന്നു ദിവസങ്ങളിൽ കുറഞ്ഞത് ഏഴു പേർ ന്യൂ സൗത്ത് വെയിൽസിൽ മാത്രം മരിച്ചു. മരണസംഖ്യ ഇനിയും കൂടും എന്നാണ് മുന്നറിയിപ്പ്.പുതുവർഷ ദിനത്തിൽ മാത്രം സംസ്ഥാനത്ത് മൂന്നു മരണങ്ങൾ സ്ഥിരീകരിച്ചു.ബുധനാഴ്ച പുലർച്ചെ പ്രിൻസസ് ഹൈവേയിൽ യാറ്റെ യാറ്റ പ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

ഇതേ പ്രദേശത്ത് ചൊവ്വാഴ്ച ഒരു 70കാരൻ വീട്ടിനുള്ളിൽ മരിച്ചിരുന്നു.സസക്‌സ് ഇൻലറ്റിൽ 11.30ഓടെ കാറിനുള്ളിൽ നിന്ന് തന്നെ മറ്റൊരു മൃതദേഹവും പുതുവർഷ ദിനത്തിൽ കണ്ടെത്തുകയായിരുന്നു. കോബാർഗോയ്ക്ക് സമീപം ഒരു വീട്ടിനു പുറത്തു നിന്നും മറ്റൊരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.110ലേറെ പ്രദേശങ്ങളിലാണ് ഇപ്പോഴും കാട്ടുതീ തുടരുന്നത്. 176 കെട്ടിടങ്ങൾ കത്തിനശിച്ചിട്ടുണ്ട്.വിക്ടോറിയയിൽ ബുച്ചൻ മേഖലയിലാണ് വീട്ടിനുള്ളിൽ ഒരാൾ മരിച്ചത്. ഒരു 67കാരനാണ് ഇവിടെ മരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നാലു പേരെ കാണാതായിട്ടുമുണ്ട്.വിനോദ സഞ്ചാര കേന്ദ്രമായ മല്ലാകൂട്ട കാട്ടുതീയെ തുടര്ന്ന് പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടേക്ക് ഹെലികോപ്റ്ററിൽ അഗ്‌നിശമന സേനാംഗങ്ങളെ എത്തിക്കാനാണ് ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP