Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എബോളയെപ്രതി ആശങ്കപ്പെടേണ്ടതില്ല; വൈറസിനെ നേരിടാൻ രാജ്യം തയാർ; പ്രധാനമന്ത്രി ടോണി അബോട്ട്

എബോളയെപ്രതി ആശങ്കപ്പെടേണ്ടതില്ല; വൈറസിനെ നേരിടാൻ രാജ്യം തയാർ; പ്രധാനമന്ത്രി ടോണി അബോട്ട്

മെൽബൺ: പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്നുപിടിച്ചിരിക്കുന്ന മാരകമായ എബോള രോഗത്തെപ്രതി ഓസ്‌ട്രേലിയക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും എബോള വൈറസിനെ നേരിടാൻ രാജ്യം തയാറാണെന്നും പ്രധാനമന്ത്രി ടോണി അബോട്ട്. ആയിരക്കണക്കിന് ആൾക്കാരെ എബോള വൈറസ് കൊന്നൊടുക്കിയെങ്കിലും അതിന്റെ പേരിൽ ഓസ്‌ട്രേലിയക്കാർ ഭയപ്പെടേണ്ട കാര്യമില്ല. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് ഓസ്‌ട്രേലിയയിൽ എത്തുന്ന ഏവരേയും ശക്തമായ സ്‌ക്രീനിംഗിനു ശേഷം മാത്രമേ പുറത്തു വിടുന്നുള്ളൂ.

കഴിഞ്ഞ ദിവസം ഗോൾഡ് കോസ്റ്റിലുള്ള ഒരാൾക്ക് എബോള പകർന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് എബോള ഭീതി വർധിച്ചത്. എന്നാൽ ഇയാൾക്ക് നടത്തിയ രക്തപരിശോധനയിൽ എബോള ഇല്ലെന്നു വ്യക്തമാകുകയും ചെയ്തു. രാജ്യത്തുള്ള മെഡിക്കൽ ഗവേഷകർ എബോളയെ നേരിടാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അബോട്ട് വ്യക്തമാക്കി.

മെൽബണിൽ പീറ്റർ ഡോഹേർട്ടി ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇൻഫെക്ഷൻ ആൻഡ് ഇമ്യൂണിറ്റിയുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് ടോണി അബോട്ട് എബോളയെക്കുറിച്ച് ആശങ്കയ്ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP