Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിക്ടോറിയയിൽ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; 21 വയസുകാരനായ യുവാവിന്റെ മൃതദേഹം കിട്ടിയത് യാരാ വാലിയിലുള്ള മാരിസ്വില്ലിൽ നിന്ന്

വിക്ടോറിയയിൽ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; 21 വയസുകാരനായ യുവാവിന്റെ മൃതദേഹം കിട്ടിയത് യാരാ വാലിയിലുള്ള മാരിസ്വില്ലിൽ നിന്ന്

വിക്ടോറിയയിൽ അഞ്ചു ദിവസമായി കാണാതായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായപോഷിക് ശർമ്മ എന്ന 21കാരന്റെ മൃതദേഹമാണ് യാരാ വാലിയിലുള്ള മാരിസ്വില്ലിൽ നിന്നും കണ്ടെടുത്തത്. പൊലീസും വൊളന്റീയർമാരും നടത്തിയ തിരച്ചിൽ ഒടുവിലാണ് മൃതേദഹം കിട്ടിയത്.

പോഷികിന്റെ മരണത്തിൽ സംശയം ഉള്ളതിനാൽ പൊലീസ് അന്വേഷണം നടത്തും.മാരിസ്വിൽ ടൗണിൽ നിന്നാണ് പൊഷിക് ശർമ്മയെ കാണാതായത്.മെൽബണിലെ വെറിബിയിൽ താമസിക്കുന്ന പോഷിക്, സുഹൃത്തുക്കൾക്കൊപ്പം ആൽപൈൻ മേഖലയിലേക്ക് യാത്ര പോകുകായിരുന്നു. അതിനിടെയാണ് മാരിസ്വില്ലിൽ താമസിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ഡക്ക് ഇൻ പബിലുണ്ടായിരുന്ന പോഷിക്, സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് അവിടെ നിന്ന് പോയ പോഷികിനെ പീ്ന്നീട് കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP