Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആവശ്യമുള്ള നഴ്‌സുമാരെക്കാൾ കുറച്ച് മാത്രം നിയമിക്കുന്ന മാനേജ്‌മെന്റുകളുടെ അധികാരം ഇനി ഇല്ല; വിക്ടോറിയയിൽ നഴ്‌സ്-രോഗി അനുപാതം മെച്ചപ്പെടുത്താൻ പുതിയ നിയമം; 600 പുതിയ നഴ്‌സുമാർക്ക് അവസരം നല്കുന്ന നിയമഭേഗഗതി പാർലമെന്റിൽ പാസായി

ആവശ്യമുള്ള നഴ്‌സുമാരെക്കാൾ കുറച്ച് മാത്രം നിയമിക്കുന്ന മാനേജ്‌മെന്റുകളുടെ അധികാരം ഇനി ഇല്ല; വിക്ടോറിയയിൽ നഴ്‌സ്-രോഗി അനുപാതം മെച്ചപ്പെടുത്താൻ പുതിയ നിയമം; 600 പുതിയ നഴ്‌സുമാർക്ക് അവസരം നല്കുന്ന നിയമഭേഗഗതി പാർലമെന്റിൽ പാസായി

വശ്യമുള്ള നഴ്‌സുമാരെക്കാൾ കുറച്ച് മാത്രം നിയമിക്കുന്ന മാനേജ്‌മെന്റുകളുടെ പദ്ധതി ഇനി വിക്ടോറിയൻ ആശുപത്രികളിൽ നടപ്പാകില്ല. കാരണം വിക്ടോറിയയിലെ ആശുപത്രികളിൽ നഴ്‌സ്-രോഗി അനുപാതം മെച്ചപ്പെടുത്തുന്നതിനും, ഇതിലൂടെ കൂടുതൽ നഴ്‌സുമാരെയും മിഡ്വൈഫുമാരെയും നിയമിക്കുന്നതിനും പുതിയ നിയമഭേദഗതി കൊണ്ടുവന്നു.

ഇതോടെ 600ഓളം പുതിയ നഴ്‌സുമാർക്കും മിഡ്വൈഫുമാർക്കും അവസരം ലഭിക്കുമെന്നാണ് സൂചന.ഓരോ വാർഡുകളിലെയും രോഗികളുടെ സംരക്ഷണത്തിന് ആവശ്യമായ നഴ്‌സുമാരുടയും മിഡ്വൈഫുമാരുടെയും എണ്ണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്ടോറിയയിൽ പുതിയ നിയമഭേദഗതി കൊണ്ടുവന്നത്.

രോഗികൾക്ക് ആനുപാതികമായി നഴ്‌സുമാരെയും മിഡ്വൈഫുമാരെയും നിയമിക്കണം എന്നത് നിർബന്ധമാക്കിക്കൊണ്ട് 2015ൽ കൊണ്ടുവന്ന സേഫ് പേഷ്യന്റ് കെയർ (നഴ്‌സ് ടു പേഷ്യന്റ് ആൻഡ് മിഡ്വൈഫ് ടു പേഷ്യന്റ് റേഷ്യോസ്) നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്.

ഓരോ വാർഡുകളിലും, രാത്രിയിലും, പുലർച്ചെയും, വൈകുന്നേരവും എത്രത്തോളം നഴ്‌സുമാർ വീതം വേണമെന്ന് കൃത്യമായി ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാലിയേറ്റീവ് കെയറിലും, പ്രസവ വാർഡുകളിലും, പ്രത്യേക സംരക്ഷണം ആവശ്യമായ നഴ്‌സറികളിലും നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും അനുപാതം മെച്ചപ്പെടുത്തും.

അതുപോലെ കാൻസർ വാർഡുകൾ, മസ്തിഷ്‌കാഘാതം ഉണ്ടായവരെ ചികിത്സിക്കുന്ന വാർഡുകൾ, ഹെമറ്റോളജി വാർഡുകൾ എന്നിവിടങ്ങളിലും ഓരോ സമയത്തുമുള്ള നഴ്‌സുമാരുടെ എണ്ണം വ്യക്തമാക്കിയിട്ടുണ്ട്.സ്‌പെഷ്യൽ കെയർ നഴ്സറികളിലും, പ്രസവാനന്തര ശുശ്രൂഷകൾ നൽകുന്ന വാർഡുകളിലും നഴ്സുമാരുടെയും മിവൈഫുമാരുടെയും എണ്ണം കൂട്ടേണ്ട സാഹചര്യങ്ങൾക്കനുസരിച്ച് ഇവിടുത്തെ സൗകര്യം വർധിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP