Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപാനം കൊണ്ടുള്ള പ്രശ്‌നങ്ങൾ കാരണം പൊറുതിമുട്ടിയ ജനങ്ങൾക്ക് ആശ്വസിക്കാം; പിൽബറയിൽ മാർച്ച് 31 മുതൽ മദ്യവില്പനയ്ക്ക് നിയന്ത്രണങ്ങൾ; ഞായറാഴ്‌ച്ച മദ്യവില്ക്കുന്നതിന് നിരോധനം

മദ്യപാനം കൊണ്ടുള്ള പ്രശ്‌നങ്ങൾ കാരണം പൊറുതിമുട്ടിയ ജനങ്ങൾക്ക് ആശ്വസിക്കാം; പിൽബറയിൽ മാർച്ച് 31 മുതൽ മദ്യവില്പനയ്ക്ക് നിയന്ത്രണങ്ങൾ; ഞായറാഴ്‌ച്ച മദ്യവില്ക്കുന്നതിന് നിരോധനം

പിൻബറയിലെ താമസക്കാരുടെ ഏറെ നാളായും ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. പിൻബറിയിലെ ജനങ്ങൾക്ക് ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് മദ്യപാനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 31 മുതൽ ഞായറാഴ്‌ച്ച മദ്യവില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.

ഇത് കൂടാതെ ഈ പ്രദേശത്ത് ദിവസത്തിൽ ഒരു കുപ്പി ബിയർ, മൂന്ന് ബോട്ടിൽ വൈൻ, ഒരു ബോട്ടിൽ സ്പിരിറ്റ് എന്നിങ്ങനെയായിരിക്കും ലഭ്യമാകുക. ഹോട്ടലുകളും പബ്ബുകളെയും വിലകുറവിന്റെ പരസ്യങ്ങൾ നല്കി പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും വിലക്കുംക, തുടങ്ങിയ നിയന്ത്രണങ്ങളാണ് നടപ്പിൽ വരുത്തുക.

മദ്യപാനം മൂലം ഈ പ്രദേശത്ത് അക്രമണങ്ങളും, ചൂഷണങ്ങളും വർദ്ധിച്ചതായി നിരവധി പേർ പരാതി ഉന്നയിച്ചതോടെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP