Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഡ്‌നി ഉൾപ്പെടെ ന്യൂ സൗത്ത് വെയിൽസിലെ പല മേഖലകളും കാട്ടുതീ ദുരന്തഭീതിയിൽ: ന്യൂ സൗത്ത് വെയ്ൽസിൽ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ

സിഡ്‌നി ഉൾപ്പെടെ ന്യൂ സൗത്ത് വെയിൽസിലെ പല മേഖലകളും  കാട്ടുതീ ദുരന്തഭീതിയിൽ: ന്യൂ സൗത്ത് വെയ്ൽസിൽ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ

സ്വന്തം ലേഖകൻ

സിഡ്‌നി ഉൾപ്പെടെ ന്യൂ സൗത്ത് വെയിൽസിലെ പല മേഖലകളും കാട്ടുതീ ദുരന്തഭീതിയിൽ. സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീ ദുരന്തഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യം ഇതുവരെ കണ്ട ഏറ്റവും അപകടകരമായ കാട്ടുതീയാകും ഈയാഴ്‌ച്ചയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശക്തമായ കാറ്റും ഉയർന്ന താപനിലയും കുറഞ്ഞ ഈർപ്പവും ആണ് മുന്നറിയിപ്പ് പ്രഖ്യാപിക്കാൻ കാരണം.സിഡ്‌നി, ഹണ്ടർ, ഇല്ലവാര/ഷോൾഹാവൻ മേഖലകളിൽ ചൊവ്വാഴ്ച ദുരന്തസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കാട്ടുതീ മുന്നറിയിപ്പ് നൽകുന്ന റേറ്റിങ് സംവിധാനത്തിലെ ഏറ്റവും ഉയർന്ന കാറ്റസ്‌ട്രോഫിക് (catastrophic) എന്ന മുന്നറിയിപ്പാണ് സിഡ്‌നി ഉൾപ്പെടെ ന്യൂ സൗത്ത് വെയിൽസിലെ പല മേഖലകൾക്കും നൽകിയിരിക്കുന്നത്.

2009ൽ ഈ റേറ്റിങ് സംവിധാനം നിലവിൽ വന്ന ശേഷം സിഡ്‌നിയിൽ ആദ്യമായാണ് കാറ്റസ്‌ട്രോഫിക് അഥവാ ദുരന്തസാധ്യത എന്ന മുന്നറിയിപ്പ് നൽകുന്നത്.ചൊവ്വാഴ്ചയായിരിക്കും ഏറ്റവും രൂക്ഷമായ സാഹചര്യം. മുൻപ് കരുതിയതിനേക്കാൾ ഗുരുതരമായിരിക്കും ചൊവ്വാഴ്ചത്തെ സാഹചര്യം എന്ന് റൂറൽ ഫയർ സർവീസ് ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ഭീഷണി പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനും മുന്നറിയിപ്പ് ഉണ്ട്.

കഴിഞ്ഞയാഴ്ച തുടങ്ങിയ കാട്ടുതീയിൽ ഇതിനകം മൂന്നു പേർ മരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കുടാമെന്നാണ് സൂചനകൾ. 1500ലേറെ അഗ്‌നിശമനസേനങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നത്. എട്ടര ലക്ഷം ഹെക്ടർ പ്രദേശത്താണ് സംസ്ഥാനത്ത് ഇതുവരെ കാട്ടുതീ പടർന്നിരിക്കുന്നത്. ചൊവ്വാഴ്ച കടുത്ത ചൂടും ശക്തമായ കാറ്റും കൂടിയാകുമ്പോൾ കൂടുതൽ മേഖലകളിലേക്ക് തീ പടരും.

സിഡ്‌നി നഗരത്തോടു ചേർന്ന് കാടുകൾക്ക് സമീപമുള്ള പ്രദേശങ്ങളായ ഹോൺസ്ബി, ബ്ലൂ മൗണ്ടൻസ്, ലെയ്ൻ കോവ് എന്നിവിടങ്ങളിൽ ജനങ്ങൾ കാടുകളിൽ നിന്ന് അകലം പാലിക്കണം എന്നും ഫയർ സർവീസ് നിർദ്ദേശിച്ചു.ഒട്ടേറെ സ്‌കൂളുകൾക്കും ഈ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP