Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൾടെക്‌സിൽ പിരിച്ചുവിടൽ; 350 പേർക്ക് തൊഴിൽ നഷ്ടമാകും; നടപടി ലാഭവിഹിതത്തിലെ ഇടിവിനെത്തുടർന്ന്

കാൾടെക്‌സിൽ പിരിച്ചുവിടൽ; 350 പേർക്ക് തൊഴിൽ നഷ്ടമാകും; നടപടി ലാഭവിഹിതത്തിലെ ഇടിവിനെത്തുടർന്ന്

മെൽബൺ: ലാഭവിഹിതത്തിലുണ്ടായ ഇടിവിനെത്തുടർന്ന് പെട്രോളിയം കമ്പനിയായ കാൾടെക്‌സിൽ കൂട്ടപ്പിരിച്ചുവിടൽ. ഉടൻ തന്നെ 350 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു വർഷത്തിനുള്ളിലായിരിക്കും തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി. എന്നാൽ ഏതൊക്കെ മേഖലയിൽ തൊഴിൽ ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം കോർപറേറ്റ് വിഭാഗത്തിലും മാർക്കറ്റിങ് മേഖലയിലും ജോലി ചെയ്യുന്നവരായിരിക്കും പിരിച്ചുവിടലിന് വിധേയരാകുന്നതെന്നും കമ്പനി അധികൃതർ വെളിപ്പെടുത്തി. സപ്ലൈയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടപ്പെടേണ്ടി വരില്ലെന്നാണ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൈമൺ ഹെപ്വർത്ത് വ്യക്തമാക്കുന്നത്.

ആദ്യപാദത്തിലെ ലാഭവിഹിതത്തിൽ ഇടിവു നേരിട്ടയുടൻ തന്നെ കമ്പനി പിരിച്ചുവിടൽ പ്രഖ്യാപിക്കുകയായിരുന്നു. ജൂൺ വരെയുള്ള കാലയളവിൽ ഈ വർഷം കമ്പനിക്ക് 163 മില്യൺ ഡോളറിന്റെ ലാഭവിഹിതമാണ് ഉണ്ടായത്. മുൻ വർഷം 195 മില്യൺ ഡോളമായിരുന്നു ലാഭവിഹിതം. കഴിഞ്ഞ വർഷത്തെക്കാൾ 17 ശതമാനം ലാഭവിഹിതം കുറഞ്ഞതാണ് കമ്പനിയെ പിരിച്ചുവിടലിന് പ്രേരിപ്പിച്ചത്. ലാഭവിഹിതം ഇടിഞ്ഞതിനെത്തുടർന്ന് കടുത്ത ചെലവു ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നത് കമ്പനിക്ക് ഒരു ശതമാനം നേട്ടം കൈവരിക്കും.

കമ്പനിയെ ലാഭത്തിലെത്തിക്കാനുള്ള നടപടി കാൾടെക്‌സ് മുൻ വർഷങ്ങളിലും ചെയ്തിരുന്നു. കമ്പനിയുടെ സിഡ്‌നിയിലുള്ള കാർനെൽ റിഫൈനറിയിൽ നിന്നും 300 പേരെ പിരിച്ചുവിട്ടിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ധന വിതരണ മേഖലയിൽ കാൾടെക്‌സിനെ മുമ്പന്തിയിലാക്കാനുള്ള നടപടികളാണ് ചെയ്തുവരുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ജൂലിയൻ സെഗാൽ പറഞ്ഞു. ഈ മേഖലയിൽ തന്നെ ഒട്ടേറെ കമ്പനികൾ കടന്നുവന്നിരിക്കുകയാണെന്നും ഇവയോട് കിടപിടിക്കാൻ കടുത്ത നടപടികൾ സ്വീകരിച്ചേ മതിയാകൂ എന്നു സെഗാൽ വ്യക്തമാക്കി. അതേസമയം സിഡ്‌നിയിലെ കാർനെൽ റിഫൈനറി ഇറക്കുമതി ടെർമിനൽ ആക്കാനും ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP