Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണം ഏറി; കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വർധിച്ചത് 50 ശതമാനത്തോളം

കുടുംബങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണം ഏറി; കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വർധിച്ചത് 50 ശതമാനത്തോളം

മെൽബൺ: കുടുംബങ്ങൾക്കുള്ളിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വർധിച്ചുവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇത് 43 ശതമാനമായി വർധിച്ചുവെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. കുടുംബങ്ങൾക്കുള്ളിലെ അക്രമങ്ങളെക്കുറിച്ചും ബാലലൈംഗിക പീഡനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ഇപ്പോൾ വിക്‌ടോറിയ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങളാലാണ് കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത്. കൂടൂംബത്തിനുള്ളിൽ തന്നെയുള്ളവരാലും അടുത്ത ബന്ധുക്കളാലും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന രീതിയിൽ വർധിച്ചുവരികയാണെന്നാണ് വിക്‌ടോറിയ പൊലീസ് സെക്ഷ്വൽ ആൻഡ് ഫാമിലി വയലൻസ് ഡിവിഷൻ ഹെഡ് ഡിറ്റക്ടീവ് സൂപ്രണ്ട് റോഡ് ജൗണിങ് വ്യക്തമാക്കുന്നത്.

കുടുംബങ്ങൾക്കുള്ളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരേ പൊലീസിനോട് മിക്കവരും സഹരിക്കുന്നുണ്ടെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികളെ പൊലീസിന്റെ മുന്നിൽ കൊണ്ടുവരുന്നതിൽ ഇപ്പോഴും വിമുഖത കാട്ടുകയാണെന്നും ജൗണിങ് വെളിപ്പെടുത്തി. പത്തിനും പതിനാലിനും ഇടയിലുള്ള പെൺകുട്ടികളാണ് മിക്കവാറും ലൈംഗിക പീഡനത്തിന് ഇരയാകുന്നത്. വിക്‌ടോറിയയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗിക പീഡനക്കേസുകളിൽ മൂന്നിലൊന്നും കുട്ടികൾ ഇരയാകുന്ന കേസുകളാണ്.

കുടുംബാന്തരീക്ഷത്തിൽ അക്രമവാസന കൂടുന്നതും കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങൾ വർധിക്കാൻ ഇടയാകുന്നുവെന്ന് പൊലീസ് ഭയക്കുന്നു. മുതിർന്നവർ തമ്മിലുള്ള ബന്ധത്തിൽ ഉരസൽ സംഭവിക്കുമ്പോൾ സ്വാഭാവികമായും കുട്ടികളാണ് അതിന് ഇരയാകുന്നത്. പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കു നേരേയുള്ള അക്രമങ്ങളിലും മാതാപിതാക്കളാൽ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന കുട്ടികളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നുവെന്നാണ് ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നത്.

സഹവിദ്യാർത്ഥികൾക്കു നേരെ ലൈംഗികാതിക്രമങ്ങൾ നടത്തിയ പ്രൈമറി സ്‌കൂളുകളിലെ അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ കൗൺസിലിങ് നടത്തിയതിൽ നിന്നാണ് ഇതു വ്യക്തമായിരിക്കുന്നത്. കുട്ടികൾക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ നടപടികൾ സ്വീകരിക്കാൻ അടുത്താഴ്ച സംസ്ഥാന സർക്കാർ മൾട്ടി ഡിസിപ്ലിനറി സെന്റർ ആരംഭിക്കും. പൊലീസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ സർവീസസ്, സെന്റ് എഗൈൻസ്റ്റ് സെക്ഷ്വൽ അസോൾട്ട്, വിക്‌ടോറിയൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫോറൻസിക് മെഡിസിൻ സ്റ്റാഫ് എന്നിവർ ഉൾപ്പെടുന്നതാണ് സെന്റർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP