Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണവൈറസ് വ്യാപനം; മുതലെടുത്ത് തട്ടിപ്പുകാർ: വ്യാജ മരുന്നും മാസ്‌കും വില്പനയ്ക്ക്

കൊറോണവൈറസ് വ്യാപനം;  മുതലെടുത്ത് തട്ടിപ്പുകാർ: വ്യാജ മരുന്നും മാസ്‌കും വില്പനയ്ക്ക്

സ്വന്തം ലേഖകൻ

ഓസ്ട്രേലിയ: സ്ട്രേലിയയിൽ കൊറോണവൈറസ് രോഗം പടർന്നു തുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ സജ്ജീവമാണ്. ഇതിന് പുറമെയാണ് സാഹചര്യം മുതലെടുത്തുകൊണ്ട് തട്ടിപ്പുകാരും രംഗത്തെത്തിയിരിക്കുന്നത്.

വ്യാജ ഇമെയിലിലൂടെയും എസ് എം എസ് ലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാമാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്.കൊറോണവൈറസ് കൂടുതലായി പടർന്നു തുടങ്ങിയതോടെ മാസ്‌ക്കുകളും ഹാൻഡ് സാനിറ്റൈസർ പോലുള്ള രോഗത്തിൽ നിന്നും സംരക്ഷണം നേടാനുള്ള ഉൽപ്പന്നങ്ങളുടെ ക്ഷാമവും വിപണിയിൽ രൂക്ഷമാണ്. ഈ സമയത്ത് ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങിയവരുടെ എണ്ണവും വർധിച്ചതോടെ ഇത്തരക്കാരെ ലക്ഷ്യമിമിട്ടാണ് തട്ടിപ്പുകൾ വ്യാപകമാകുന്നത്.

കൊറോണയിൽ നിന്ന് സംരക്ഷണം നേടാൻ മാസ്‌കും വാക്സിനും മറ്റും ഓൺലൈനായി വില്പന നടത്തിയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഓൺലൈൻ ആയി ഇത്തരം സാധനങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞാൽ ഉപയോഗശൂന്യമായ ഉൽപ്പന്നങ്ങൾ നൽകുകയോ അല്ലെങ്കിൽ ഓർഡർ ചെയ്ത ഉൽപ്പനം നല്കാതിരിക്കുകയോ ആണ് ഇവർ ചെയ്യുന്നത്. കൂടാതെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കൊറോണവൈറസ് രോഗം കണ്ടെത്താം എന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള വ്യാജ പരിശോധനാ കിറ്റുകളും മറ്റും 100 ഡോളറിന് ഓൺലൈൻ ആയി വിൽക്കുന്നുണ്ട്.

രോഗത്തിന് മരുന്നും വാക്സിനും കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാതെ നോക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.ഇതിന് പുറമെ നിങ്ങളുടെ വീടുകളിൽ എത്തി 10 മിനിറ്റ് നീണ്ട ആരോഗ്യ പരിശോധന നടത്താമെന്ന വാഗ്ദാനം നൽകിക്കൊണ്ടുള്ള എസ് എം എസ് സന്ദേശവും പലർക്കും ലഭിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP