Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായമായവർക്കും വൈകല്യമുള്ളവർക്കും പ്രത്യേക സമയം തുറന്ന് സൂപ്പർമാർക്കറ്റുകൾ; രാവിലെ 7 മുതൽ 8 വരെയുള്ള തിരക്ക് കുറവുള്ള സമയങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കി വൂൾവർത്ത് അടക്കമുള്ള കടകൾ

പ്രായമായവർക്കും വൈകല്യമുള്ളവർക്കും പ്രത്യേക സമയം തുറന്ന് സൂപ്പർമാർക്കറ്റുകൾ; രാവിലെ 7 മുതൽ 8 വരെയുള്ള തിരക്ക് കുറവുള്ള സമയങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കി വൂൾവർത്ത് അടക്കമുള്ള കടകൾ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വൂൾവർത്തും കോൾസും അടക്കമുള്ള സൂപ്പർമാർക്കറ്റുകൾ തിരക്ക് കുറയ്ക്കാൻ പ്രത്യേക സൗകര്യമൊരുക്കുന്നു. പ്രായമുള്ളവർക്കും, വൈകല്യമുള്ളവർക്കുമായി രാവിലെ ഒരു മണിക്കൂർ അവരുടെ സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കും.

സർക്കാർ നൽകുന്ന കാർഡുള്ളവർ പെൻഷനർ അല്ലെങ്കിൽ വൈകല്യ കാർഡ് എന്നിവയുള്ളവർക്കാണ് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി കോൾസ് അയ്യായിരത്തിലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.COVID-19 കാരണം ഓസ്ട്രേലിയക്കാർ ക്ഷാമം ഭയന്ന് ഉൽപ്പന്നങ്ങൾ ശേഖരിക്കാനുള്ള തിരക്കും തുടർന്നുള്ള പരിഭ്രാന്തിയും കണക്കിലെടുത്താണ് നടപടി.മാർച്ച് 20 വരെ പുതിയ മണിക്കൂറുകൾ ഉണ്ടായിരിക്കുമെന്ന് വൂൾവർത്ത് പറയുന്നു.

പാസ്ത, അരി, മാവ്, പേപ്പർ ടവലുകൾ, ഹാൻഡ് സാനിറ്റൈസർ, മുട്ട, ശീതീകരിച്ച പച്ചക്കറികൾ, മധുരപലഹാരങ്ങൾ, എന്നിവയെല്ലാം കോൾസ് പരിമിതമായാണ് കൊടുക്കുന്നത്.രണ്ട് സൂപ്പർമാർക്കറ്റ് ശൃംഖലകൾക്കും ടോയ്ലറ്റ് പേപ്പർ ഒരു വ്യക്തിക്ക് ഒരു പായ്ക്കറ്റ് മാത്രമാണ് നല്കുന്നത്.അതേസമയം വൂൾവർത്ത് ശീതീകരിച്ച സാധനങ്ങൾക്കോ മുട്ടകൾക്കോ പരിധി നിശ്ചയിച്ചിട്ടില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP