Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു; വിമാന സർവ്വീസ് എപ്പോൾ ഉണ്ടാകുമെന്ന് തീരുമാനമായിട്ടില്ല

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു; വിമാന സർവ്വീസ് എപ്പോൾ ഉണ്ടാകുമെന്ന് തീരുമാനമായിട്ടില്ല

സ്വന്തം ലേഖകൻ

സ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. എന്നാൽ ഇന്ത്യയിലേക്ക് വിമാനസർവീസ് നടത്തുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. വ്യക്തമാക്കി. താൽക്കാലിക വിസകളിൽ എത്തിയും വിസിറ്റിങ് വിസകളിൽ എത്തിയും നാട്ടിലേക്കു പോകാൻ കഴിയാതെ ഓസ്‌ട്രേലിയയയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളാണ് രാജ്യത്തുള്ളത്. ഇവരുടെ കണക്ക് ശേഖരിക്കുന്നതിനു വേണ്ടി കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആണ് രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങിയത്.

വിദേശത്തു കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാൻ വിമാന-കപ്പൽ സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടകം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ രാജ്യങ്ങളിൽ നിന്നും ആളുകളെ അടുത്തയാഴ്ച മുതൽ തിരികെ എത്തിക്കുവാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് ഈ രജിസ്‌ട്രേഷൻ. മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ പദ്ധതികൾ തയ്യാറാക്കുന്നതിനു വേണ്ടി മാത്രമാണ് ഈ രജിസ്‌ട്രേഷനെന്നും ഹൈക്കമ്മീഷൻ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടി. മെയ്‌ പത്തു വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി.

ഗൂഗിൾ ഫോം ഉപയോഗിച്ചാണ് ഹൈക്കമ്മീഷൻ വിവരങ്ങൾ ശേഖരിക്കുന്നത്. അതിനുള്ള ലിങ്കും ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും നൽകിയിട്ടുണ്ട്. പേര്, പ്രായം, പാസ്‌പോർട്ട് നമ്പർ, പാസ്‌പോർട്ട് എക്‌സ്പയറി തിയതി, വിസ തുടങ്ങിയ നിരവധി വിശദാംശങ്ങളാണ് ഇതിൽ നൽകേണ്ടത്. കോവിഡ്-19 പരിശോധന നടത്തിയോ, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന വിശദാംശങ്ങളും ഈ ഗൂഗിൾ ഫോമിൽ നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP