Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാറപകടത്തെതുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി സിഡ്‌നിയിൽ ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ആദ്യ കാല കുടിയേറ്റ മലയാളിയും സിഡ്നി മലയാളി അസോസിയേഷന്റെ ആദ്യ സെക്രട്ടറിയുമായിരുന്ന രാമൻ കൃഷ്ണയ്യരെ; പ്രിയപ്പെട്ട രാമേട്ടന്റെ വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം

കാറപകടത്തെതുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി സിഡ്‌നിയിൽ ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ആദ്യ കാല കുടിയേറ്റ മലയാളിയും സിഡ്നി മലയാളി അസോസിയേഷന്റെ ആദ്യ സെക്രട്ടറിയുമായിരുന്ന രാമൻ കൃഷ്ണയ്യരെ; പ്രിയപ്പെട്ട രാമേട്ടന്റെ വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം

കാറപകടത്തെതുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി സിഡ്‌നിയിൽ ഹൃദയാഘാതം മൂലം മരിച്ചു.ആദ്യ കാല കുടിയേറ്റ മലയാളിയും സിഡ്നി മലയാളി അസോസിയേഷന്റെ ആദ്യ സെക്രട്ടറിയുമായിരുന്ന രാമൻ കൃഷ്ണയ്യരെ ആണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം കവർന്നത്. പരേതന് 80 വയസായിരുന്നു പ്രായം.

ജനുവരി 23 ന് വീടിനു സമീപത്തുണ്ടായ കാറുപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സിഡ്‌നി മലയാളികളുടെ പ്രിയങ്കരനായ രാമേട്ടൻ.സിഡ്നിയിലെ കിങ്സ് ലാംഗ്ലിയിൽ താമസിച്ചിരുന്ന ഇദ്ദേഹം വീടിനു സമീപത്ത് വച്ചാണ് കാറുപകടം സംഭവിച്ചത്.ഗുരുതരമായി പരുക്കേറ്റിരുന്ന അദ്ദേഹം ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

സിഡ്നി മലയാളികൾക്കിടയിൽ രാമേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം, സംഗീത രംഗത്തും സാഹിത്യരംഗത്തുമെല്ലാം നിറസാന്നിദ്ധ്യമായിരുന്നു. നാലര പതിറ്റാണ്ടുകാലമായി സിഡ്നി മലയാളി സമൂഹത്തിൽ സജീവമായിരുന്നു രാമൻ കൃഷ്ണയ്യർ.ഓസ്ട്രേലിയയിലെ ഏറ്റവും പഴയ മലയാളി കൂട്ടായ്മകളിലൊന്നായ സിഡ്നി മലയാളി അസോസിയേഷൻ രൂപീകരിച്ചപ്പോഴുള്ള ആദ്യ സെക്രട്ടറിയുമായിരുന്നു രാമൻ അയ്യർ.

തൃശൂർ സ്വദേശിയായ രാമൻ അയ്യർ 1970കളിലാണ് ഓസ്ട്രേലിയയിലെത്തുന്നത്.അതിനു മുമ്പ് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ മാധ്യമപ്രവർത്തകനായി ബോംബെയിൽ (മുംബൈ) ഏറെക്കാലം പ്രവർത്തിച്ചു.ഓസ്ട്രേലിയയിലെത്തിയ ശേഷം മക്വാറി യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയനായു ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. ജയ രാമനാണ് ഭാര്യ. മകൾ മായാ രാമൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP