Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ സ്‌കൂളിൽ പ്രവേശനം നിഷേധിക്കുന്നു; ഓരോ വർഷവും ലഭിക്കുന്നത് അഞ്ഞൂറിലേറെ പരാതികൾ

ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ സ്‌കൂളിൽ പ്രവേശനം നിഷേധിക്കുന്നു; ഓരോ വർഷവും ലഭിക്കുന്നത് അഞ്ഞൂറിലേറെ പരാതികൾ

മെൽബൺ: ശാരീരിക  വൈകല്യമുള്ള കുട്ടികൾക്ക് സ്വകാര്യ സ്‌കൂളുകൾ പ്രവേശനം നിഷേധിക്കുകയോ സ്‌കൂളിൽ നിന്ന് ടിസി വാങ്ങി പോകാൻ നിർബന്ധിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട്. ചിൽഡ്രൻ വിത്ത് ഡിസ്എബിലിറ്റി ഓസ്‌ട്രേലിയയ്ക്ക് വർഷം 500-ലേറെ പരാതികൾ ഇത്തരത്തിൽ ലഭിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ശാരീരിക വൈകല്യമുള്ള കുട്ടികളോട് ഏറെ മോശമായി പെരുമാറുകയും അവരോട് വേർതിരിവ് കാണിക്കുകയും ചെയ്യുന്നതായി ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. സ്വകാര്യ സ്‌കൂളുകളും പബ്ലിക് സ്‌കൂളുകളും ഇക്കാര്യത്തിൽ ഒരേ പോലെ കുറ്റക്കാരനാണെന്നും ചിൽഡ്രൻ വിത്ത് ഡിസ്എബിലിറ്റി ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടുന്നു.

ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള ക്വോട്ട നിലവിലുള്ളത് കവിഞ്ഞുവെന്നും ഇനി ശാരീരിക വൈകല്യമുള്ള കുട്ടികൾക്കായി പ്രവേശനം തരില്ല എന്നുമാണ് മിക്ക സ്‌കൂളുകളും പറയുന്നത്. ചില സ്വകാര്യ സ്‌കൂളുകളാകട്ടെ തങ്ങളുടെ വൈകല്യമുള്ള കുട്ടിയെ പഠിപ്പിക്കുന്നതിനായി മാതാപിതാക്കളിൽ നിന്ന് കൂടുതൽ പണം ഈടാക്കാറുമുണ്ട്. കുട്ടിയെ പഠിപ്പിക്കുന്ന ടീച്ചർമാർക്ക് നൽകുന്നതിനാണ് മാതാപിതാക്കളിൽ നിന്ന് കൂടുതൽ പണം ഈടാക്കുന്നത്. മറ്റു ചില നോൺ ഗവൺമെന്റ് സ്‌കൂളുകളാകട്ടെ കുട്ടികളുടെ ശാരീരിക വൈകല്യങ്ങൾ കണ്ടെത്തുന്നതിനായി NAPLAN റിസൾട്ടുകൾ അടിസ്ഥാനമാക്കാറുണ്ട്.

വൈകല്യമുള്ള കുട്ടികൾക്ക് പ്രവേശനം നൽകിയാൽ സ്‌കൂളിന്റെ മൊത്തം റിസൾട്ടിനെ അതു ബാധിക്കുമെന്ന ആശങ്കയിൽ പ്രവേശനം നിഷേധിക്കുന്നവരുമുണ്ടെന്ന് ഓർഗനൈസേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റെഫാനി ഗോട്ട്‌ലിബ് വ്യക്തമാക്കുന്നു. പഠന വൈകല്യമുള്ള തന്റെ മകളെ ഇടയ്ക്കു വച്ച് സ്‌കൂളിൽ നിന്നു പറഞ്ഞുവിട്ട മെൽബൺ ഗേൾസ് ഗ്രാമർ സ്‌കൂളിന്റെ നടപടിയിൽ പ്രതിഷേധിച്ച് കാരൻ ജോൺസ് എന്ന അമ്മയും രംഗത്തെത്തിയിട്ടുണ്ട്. സ്പീച്ച് പതോളജിസ്റ്റ് തന്റെ മകൾക്ക് ലേണിങ് ഡിസ്എബിലിറ്റി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2014-ൽ അവൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് കാരൻ ജോൺസ് പറയുന്നു. വർഷത്തിന്റെ മധ്യത്തിൽ ചില കുട്ടികളെ അവർ ഇത്തരത്തിൽ പുറത്താക്കുകയാണ് പതിവ്. സീനിയർ സ്‌കൂളുകളിൽ എത്തുമ്പോൾ കൂടുതൽ റിസൾട്ട് നേടുന്നതിനായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഇത്തരത്തിൽ സ്‌കൂൾ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.

കുട്ടികളുടെ വൈകല്യം അളക്കുന്നതിന് NAPLAN ടെസ്റ്റിനെ ആശ്രയിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്നും നോൺ ഗവൺമെന്റ് സ്‌കൂളുകളിൽ ഇതു പതിവാണെന്നും ക്യൂൻസ് ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി എഡ്യൂക്കേഷൻ റിസർച്ചർ ഡോ. ലിൻഡ ഗ്രഹാം വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ  വൈകല്യമുള്ള കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്ന സ്‌കൂളുകളുടെ കാര്യത്തിൽ വിഷമം വേണ്ടെന്നും ലോക്കൽ സ്‌റ്റേറ്റ് സ്‌കൂളുകളിൽ ഇത്തരം വിദ്യാർത്ഥികൾക്കുള്ള പരിചരണം ഏറെ മികച്ചതാണെന്നും ഡോ. ലിൻഡ ചൂണ്ടിക്കാട്ടി. ഡിസ്എബിലിറ്റി വിദ്യാർത്ഥികൾക്കായി കൂടുതൽ സ്‌റ്റേറ്റ് ഗവൺമെന്റ് ഫണ്ടിങ് ലഭ്യമാണെന്നും ഇത്തരം വിദ്യാർത്ഥികൾക്ക് ഇവിടെ മെച്ചപ്പെട്ട സാഹചര്യം സ്‌കൂളുകൾ ഒരുക്കുന്നുണ്ടെന്നും ഡോ. ലിൻഡ എടുത്തുപറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP