Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. രാമൻ മാരാർക്ക് ആദരാജ്ഞലി; വിടപറഞ്ഞത് മെൽബൺ മലയാളികളുടെ അമരക്കാരൻ

ഡോ. രാമൻ മാരാർക്ക് ആദരാജ്ഞലി; വിടപറഞ്ഞത് മെൽബൺ മലയാളികളുടെ അമരക്കാരൻ

മെൽബൺ: മെൽബണിലെ ആദ്യകാല മലയാളിയും മലയാളി അസോസിയേഷന്റെയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെയും സ്ഥാപകരിൽ ഒരാളായ ഡോ. രാമൻ മാരാർ (87) നിര്യാതനായി. ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ക്ലേയ്റ്റൺ മോണാഷ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

എറണാകുളത്ത് ചേരാനല്ലൂരിൽ നിന്നും ഓസ്‌ട്രേലിയയിൽ കുടിയേറിയ ഡോ. രാമൻ മാരാർ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. ദീഘനാൾ മലയാളി അസോസിയേഷനെ നയിക്കുകയും അതിന്റെ നിർണ്ണായകമായ വളർച്ചയിൽ പങ്കാളിയാകുകയും ചെയതിട്ടുണ്ട്. എഫ് ഐ എ വി യുടെ ആദ്യത്തെ പ്രസിഡന്റായും അദ്ദേഹം തന്റെ പ്രവർത്തനത്തിലെ മികവ് തെളിയിച്ചിട്ടുണ്ട്.

മെൽബണിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ശിവവിഷ്ന്നു ക്ഷേത്രത്തിന്റെ സ്ഥാപകനായിരുന്നു. വളരെകാലം ക്ഷേത്ര ഭാരവാഹിയായി പ്രവർത്തിച്ചു. 2008ൽ തുടക്കം കുറിച്ച 'ഇന്ത്യൻ മലയാളി' മാഗസിന്റെ ഉത്ഘാടകനും കൂടിയാണ് ഡോ. രാമൻ മാരാർ.
സതി മാരാർ ആണ് ഭാര്യ. സുനിതയും സുധീഷും രണ്ട് മക്കൾ. സ്വിൻ ബേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് ഡോ. മാരാർ വിരമിച്ചത്. 1994 ൽ അദ്ദേഹത്തിന് ഓർഡർ ഓഫ് ഓസ്‌ട്രേലിയ മെഡൽ നൽകി ആദരിച്ചിരുന്നു.

സംസ്‌ക്കാര ചടങ്ങുകൾ ചൊവ്വാഴ്ച 2 മണിക്ക് നടത്തപ്പെടും. 15ന് ക്യാരംഡൗൺ അമ്പലത്തിൽ വച്ച് പൊതു പ്രാർത്ഥനയും അനുബന്ധ ചടങ്ങുകളും നടത്തപ്പെടും. മാരാർ സാറിന്റെ നിര്യാണം മലയാളികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് എഫ് ഐ എ വി പ്രസിഡന്റ് തോമസ് ജോസഫ് പറഞ്ഞു. മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിച്ച ആത്മാർത്ഥതയെക്കുറിച്ച് അന്ന് ഭാരവാഹികൂടിയായിരുന്ന ഒ ഐ സി സി ദേശീയ ജനറൽ സെക്രട്ടറി ജോർജ്ജ് തോമസ് അനുസ്മരിച്ചു.

വിവിധ മലയാളി സംഘടനാ നേതാക്കൾ ഡോ. മാരാറിന്റെ വിയോഗത്തിൽ പങ്കുചേർന്നു. മെൽബൺ മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ മാരാർ സാറിന്റെ സജീവ സാന്നിദ്ധ്യം പ്രശംസിക്കേണ്ടതാണ് എന്ന് പ്രസിഡന്റ് ഡോ. ഷാജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. എം എ വി പ്രസിഡന്റ് ജി കെ മാത്യു, ലിബറൻ പാർട്ടി ഇലക്ടർ മെമ്പർ പ്രസാദ് ഫിലിപ്പ്, ഒ ഐ സി സി ചീഫ് എഡിറ്റർ ജോസ് എം ജോർജ്ജ്, ആദ്യകാല മലയാളി ബേർട്ടി ചാക്കോ, തോമസ് വാതപ്പള്ളി (എം എ വി വൈസ് പ്രസിഡന്റ്) എന്നിവരും അനുശോചനം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP