Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ ഡ്രൈവർമാർക്ക് തിരിച്ചടിയാകുന്ന തരത്തിൽ ഡ്രൈവിങ് ലൈസൻസിൽ പരിഷ്‌കാരവുമായി ഓസ്‌ട്രേലിയ; നോൺ പെർമനന്റ് വിസ ഹോൾഡർമാർ രാജ്യത്തെത്തി ആറ് മാസങ്ങൾക്കുള്ളിൽത്തന്നെ ലൈസൻസ് എടുത്തിരിക്കണം

വിദേശ ഡ്രൈവർമാർക്ക് തിരിച്ചടിയാകുന്ന തരത്തിൽ ഡ്രൈവിങ് ലൈസൻസിൽ പരിഷ്‌കാരവുമായി ഓസ്‌ട്രേലിയ; നോൺ പെർമനന്റ് വിസ ഹോൾഡർമാർ രാജ്യത്തെത്തി ആറ് മാസങ്ങൾക്കുള്ളിൽത്തന്നെ ലൈസൻസ് എടുത്തിരിക്കണം

സ്വന്തം ലേഖകൻ

ഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന പുതിയ ഡ്രൈവിങ് നിയമങ്ങൾ വിദേശ ഡ്രൈവർമാർക്ക് തിരിച്ചടിയാകുമെന്ന് സൂചന. താൽക്കാലിക വിസ കൈവശമുള്ളവർക്ക് പുതിയ നിയമത്തിൻ കീഴിൽ തങ്ങളുടെ ഡ്രൈവിങ് ലൈസൻസ് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും. നോൺ പെർമനന്റ് വിസ ഹോൾഡർമാർ രാജ്യത്തെത്തി ആറ് മാസങ്ങൾക്കുള്ളിൽത്തന്നെ വിക്ടോറിയൻ ഡ്രൈവേസ് ലൈസൻസ് എടുത്തിരിക്കണമെന്ന് പുതിയ നിയമം നിഷ്‌കർഷിക്കുന്നു.

ലൈസൻസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വിദേശ ഡ്രൈവർമാർക്ക് രാജ്യത്ത് വാഹനമോടിക്കാൻ സാധിക്കില്ലെന്ന് നിയമം പറയുന്നു.ഇന്റർനാഷണൽസിനു മാത്രമല്ല അവരുടെ തൊഴിൽദാതാക്കൾക്കും നിയമം ബാധകമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ തങ്ങളുടെ ഡ്രൈവർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഈ തൊഴിൽദാതാക്കളുടെ കടമയാണ്. നിയമത്തിൽ വീഴ്ചവരുത്തുന്ന ഡ്രൈവർമാർക്കെതിരെയും അവരുടെ ബോസുമാർക്കെതിരെയും നടപടി സ്വീകരിക്കും.

ലൈസൻസില്ലാതെ വാഹനമോടിക്കുന്നതും അതിന് അനുവദിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. വിക്ടോറിയയിൽ ഇതിനകംതാൽക്കാലിക വിസയിൽ താമസിക്കുന്നവർക്ക്, സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 2020 മെയ് 29 വരെ സമയം ഉണ്ടായിരിക്കും

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP