Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധ്യ, വടക്കൻ ക്യൂൻസ് ലാൻഡിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളില്ല; പരിഭ്രാന്തിയോടെ ജനങ്ങൾ

മധ്യ, വടക്കൻ ക്യൂൻസ് ലാൻഡിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളില്ല; പരിഭ്രാന്തിയോടെ ജനങ്ങൾ

വിക്ടോറിയ: ജനങ്ങളെ പരിഭ്രാന്തരാക്കിക്കൊണ്ട് ക്യൂൻസ് ലാൻഡിൽ വീണ്ടും ഭൂകമ്പം. സെൻട്രൽ, നോർത്ത് ക്യൂൻസ് ലാൻഡ് ആണ് ഇത്തവണ ഭൂകമ്പത്തിൽ ഭയപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബോവൻ തീരത്തിന് സമീപത്താണ് ഉച്ചകഴിഞ്ഞ് 2.30ഓടെ ഭൂചലനം ഉണ്ടായത്.

അതേസമയം ഭൂകമ്പം സൂനാമി ഭീഷണി ഉയർത്തുന്നില്ലെന്ന് സീനിയർ സീസ്‌മോളജിസ്റ്റ് ജോനാഥൻ ബാത്ത്‌ഗേറ്റ് വെളിപ്പെടുത്തി. ക്യൂൻസ് ലാൻഡിന്റെ ഒട്ടുമിക്ക തീരമേഖലകളും ഭൂചലനത്തിൽ ഇളകിയിരുന്നു. സൺഷൈൻ കോസ്റ്റ് മുതൽ ടൂൺസ് വില്ലെയുടെ വടക്കൻ മേഖല വരെ ഭൂകമ്പത്തിന്റെ അലയൊലികൾ എത്തിയിരുന്നതായി നിവാസികൾ ചൂണ്ടിക്കാട്ടി. ഭൂചലനം നന്നായി അനുഭവപ്പെട്ട് എന്നു വ്യക്തമാക്കി ആയിരത്തിലധികം റിപ്പോർട്ടുകളാണ് എത്തിയിട്ടുള്ളത്.

അതേസമയം വൻ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ക്യൂൻസ് ലാൻഡ് പൊലീസ് വെളിപ്പെടുത്തി. ആറു മുതൽ ഏഴു സെക്കൻഡുകൾ വരെ ഭൂകമ്പം നീണ്ടു നിന്നിരുന്നതായും പറയുന്നുണ്ട്. ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് ചിലർ തങ്ങളുടെ വീടു വിട്ട് പുറത്തേക്ക് ഓടിയതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷമായി ക്യൂൻസ് ലാൻഡ് മേഖലയിൽ ഭൂകമ്പം ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്നും സീസ്‌മോളജിസ്റ്റ് ബാത്ത്‌ഗേറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ബുണ്ടാബെർഗ് നോർത്ത് ഈസ്റ്റ് തീരത്തു നിന്ന് 100 കിലോമീറ്റർ അകലെ മാറി 4.4 തീവ്രതയിൽ ഭൂചലനം ഉണ്ടായതായി ബാത്ത്‌ഗേറ്റ് പറയുന്നു. ഈഡിസ്വോൾഡിന് സമീപം ഫ്രേസർ ഐലൻഡ് തീരത്ത് കഴിഞ്ഞ വർഷം അവസാനം മൂന്നു തവണ ഭൂകമ്പം രേഖപ്പെടുത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP