Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം റോഡിലൂടെ നടന്നു പോയ വൃദ്ധനെ തടഞ്ഞ് നിർത്തി മോഷണം; സിഡ്നിയിൽ അറസ്റ്റിലായത് ഇന്ത്യൻ വംശജൻ

എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം റോഡിലൂടെ നടന്നു പോയ വൃദ്ധനെ തടഞ്ഞ് നിർത്തി മോഷണം; സിഡ്നിയിൽ അറസ്റ്റിലായത് ഇന്ത്യൻ വംശജൻ

സ്വന്തം ലേഖകൻ

ടി എമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം റോഡിലൂടെ നടന്നു പോയ വൃദ്ധനെ തടഞ്ഞ് നിർത്തി മോഷണം നടത്തിയ കേസിൽ അറസ്റ്റിലായത് ഇന്ത്യൻ വംശജൻ.ന്യൂ സൗത്ത് വെയിൽസ് പൊലീസ് ആണ് ഇന്ത്യൻ പൗരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.സിഡ്നിയിൽ ഇന്ത്യൻ വംശജർ കൂടുതലായി ജീവിക്കുന്ന പ്രദേശങ്ങളിലൊന്നായ ടൂംഗാബിയിലാണ് മോഷണം നടന്നത്.ടൂംഗാബിയിലെ ഔറേലിയ സ്ട്രീറ്റിൽ ഒരു ബാങ്കിനു മുന്നിലെ എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ച 89 കാരനാണ് ആക്രമിക്കപ്പെട്ടത്.

പണം പിൻവലിച്ച ശേഷം റോഡിലൂടെ നടന്ന വൃദ്ധനെ, ഒരു 25കാരൻ പിന്നിൽ നിന്ന് പിടിച്ചുനിർത്തുകയായിരുന്നു.വൃദ്ധന്റെ കൈയിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം ഇയാൾ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ പൗരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ, ആക്രമണം നടന്നതിന് സമീപത്തുള്ള പോർട്ടിക്കോ പരേഡിലെ പാർക്കിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഗ്രാൻവിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാൾക്കുമേൽ പിടിച്ചുപറി കുറ്റമാണ് ചുമത്തിയിട്ടുള്ളത്.ഇയാളെ പൊലീസ് ഇന്ന് ഫെയർഫീൽഡ് ലോക്കൽ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP