Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്ടോറിയയിൽ ദയാവധം ഇന്ന് മുതൽ പ്രാബല്യത്തിൽ; ഇനി മരണം ഉറപ്പായവർക്ക് ഇഷ്ടപ്രകാരം മരണം തെരഞ്ഞെടുക്കാം; നിയമം പ്രാബല്യത്തിലായതിന് പിന്നാലെതാൽപര്യം അറിയിച്ച് എത്തിയത് നൂറിലേറെ പേർ

വിക്ടോറിയയിൽ ദയാവധം ഇന്ന് മുതൽ പ്രാബല്യത്തിൽ; ഇനി മരണം ഉറപ്പായവർക്ക് ഇഷ്ടപ്രകാരം മരണം തെരഞ്ഞെടുക്കാം; നിയമം പ്രാബല്യത്തിലായതിന് പിന്നാലെതാൽപര്യം അറിയിച്ച് എത്തിയത് നൂറിലേറെ പേർ

രണം ഉറപ്പായ രോഗികൾക്ക് അവരുടെ ഇഷ്ടപ്രകാരം ദയാവധം നടപ്പാക്കുന്ന നിയമം ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ നിലവിൽവന്നു.
അധിക കാലം ജീവനോടെ ഇരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ, മാരകരോഗം ബാധിച്ചവർക്കാണ് ദയാവധത്തിന് അപേക്ഷിക്കാവുന്നത്. ജൂൺ 19 മതൽ ദയാവധത്തിനായി ആവശ്യപ്പെടാം. ഇതോടെ ഓസ്ട്രേലിയയിൽ ദയാവധം പ്രാബല്യത്തിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകുകയാണ് വിക്ടോറിയ.

2017ലാണ് വിക്ടോറിയ ഇതുസംബന്ധിച്ച നിയമം കൊണ്ടുവന്നതെങ്കിലും ഇത് നടപ്പാലികുന്നത് ഇപ്പോഴാണ്. ഗുരുതരമായ അസുഖമുള്ളതും ആറുമാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയതുയമായ രോഗികൾക്കാണ് ദയാവധം എന്ന അവസരം ഉപയോഗിക്കാനാകുക.

ഗുരുതരമായ നാഢീസംബന്ധമായ അസുഖങ്ങൾ, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, മസ്തിഷ്‌കാഘാതം തുടങ്ങിയ അസുഖങ്ങളുള്ള രോഗികൾക്ക് ദയാവധം ഉപയോഗിക്കാം. വിദഗ്ദ സമിതിയുടെ അനുമതിയോടെ മാത്രമെ ദയാവധം നടപ്പാക്കാനാകുവെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ദയാവധം നടപ്പാക്കുന്നതുവരെയുള്ള ഓരോ ഘട്ടവും വിദഗ്ദ സമിതിയുടെ പരിശോധനയുണ്ടാകും. ഈ വർഷം 12 രോഗികൾ ഇതിനോടകം ദയാവധത്തിനായി അപേക്ഷിച്ചിട്ടുണ്ട്. വർഷംതോറും 150 പേരെങ്കിലും ദയാവധം ആവശ്യപ്പെടുമെന്നാണ് അധികൃതർ കരുതുന്നത്.

പ്രമുഖ ലോകരാജ്യങ്ങൾ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിർണായക നീക്കവുമായി വിക്ടോറിയ രംഗത്തെത്തിയത്. വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസാണ് ദയാവദത്തിനായി വാദിച്ചവരിൽ പ്രമുഖൻ. 2016ൽ ഇദ്ദേഹത്തിന്റെ പിതാവ് രോഗം മൂർച്ഛിച്ച് അത്യാസന്ന നിലയിലായി മരണപ്പെട്ടിരുന്നു. അന്ന് ദയാവധത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും അധികൃതർ അത് തള്ളി. അന്നുമുതൽ ദയാവധം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൂട്ടായ്മയ്ക്കൊപ്പം ഡാനിയൽ ആൻഡ്രൂസും ഉണ്ടായിരുന്നു.

കാൽ നൂറ്റാണ്ട് മുമ്പ് നോർതേൺ ടെറിട്ടറിയും സമാനമായ നിമയം കൊണ്ടുവന്നിരുന്നെങ്കിലും ഫെഡറൽ സർക്കാർ അത് റദ്ദാക്കിയിരുന്നു
മാരകരോഗം ബാധിച്ച ഒരാൾക്ക് ദയാവധം അനുവദിക്കണമെങ്കിൽ 68 വ്യവസ്ഥകൾ പാലിച്ചിരിക്കണം എന്നാണ് നിയമം പറയുന്നത്.

ഏറ്റവും പ്രധാന ചില വ്യവസ്ഥകൾ ഇവയാണ്:

18 വയസ് പൂർത്തിയാക്കിയ ഓസ്‌ട്രേലിയൻ പൗരനോ, പെർമനന്റ് റെസിഡന്റോ ആയിരിക്കണം

ഒരു വർഷമെങ്കിലും വിക്ടോറിയയിൽ ജീവിച്ച ആളായിരിക്കണം

മാരകരോഗത്താൽ അതികഠിനമായ വേദന നേരിടുന്നയാളാകണം

ആറു മാസത്തിൽ കൂടുതൽ ജീവിക്കില്ല എന്ന് ഡോക്ടർമാർ വ്യക്തമാക്കണം
(ഗുരുതരമായ നാഡീ രോഗങ്ങൾ ബാധിച്ചവരാണെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജീവിക്കില്ല എന്ന്)
മറ്റാരുടെയും സമ്മർദ്ദത്താലല്ല ദയാവധം അഭ്യർത്ഥിക്കുന്നതെന്നും, സ്വബോധത്തോടെയാണെന്നും തെളിയിക്കണം.

രണ്ടു തവണ രേഖാമൂലവും, ഒരു തവണ വാക്കാലും അഭ്യർത്ഥന നടത്തണം. രണ്ടു ഡോക്ടർമാർ ഇത് അംഗീകരിക്കണം.

ഇത്തരത്തിൽ നടപടികൾ തുടങ്ങിയാലും പത്തു ദിവസമെങ്കിലും എടുത്തു മാത്രമേ ഒരാൾക്ക് ദയാവധത്തിനുള്ള അനുമതി ലഭിക്കുകയുള്ളൂ.

ഇത്തരം നിയമങ്ങളും വ്യവസ്ഥകളുമെല്ലാം പാലിക്കുന്നുണ്ടോ എന്ന കാര്യം ഒരു സ്വതന്ത്ര റിവ്യൂ ബോർഡും കൊറോണറും പരിശോധിക്കുന്നുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP