Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീണ്ടും ഷോക്കായി ഇലക്ട്രിസിറ്റി ബിൽ വർധിക്കും;സാധാരണക്കാർക്ക് വർഷം 30 ഡോളറിന്റെ അധികബാധ്യത

വീണ്ടും ഷോക്കായി ഇലക്ട്രിസിറ്റി ബിൽ വർധിക്കും;സാധാരണക്കാർക്ക് വർഷം 30 ഡോളറിന്റെ അധികബാധ്യത



മെൽബൺ: സർക്കാരിന്റെ റിന്യൂവബിൾ എനർജി ടാർജറ്റ് നയങ്ങളിൽ വരുത്തുന്ന മാറ്റം സാധാരണക്കാരിൽ അധികബാധ്യത ചുമത്തുമെന്ന് റിപ്പോർട്ട്. എനർജി കമ്പനികൾക്ക് കോടികൾ ലാഭമുണ്ടാകുമ്പോൾ സാധാരണക്കാർക്ക് വീണ്ടും ഷോക്കായി ഇലക്ട്രിസിറ്റി ബിൽ വർധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഇപ്പോൾ തന്നെ ഇലക്ട്രിസിറ്റി ബിൽ നല്ലൊരു തുക ചെലവാകുന്ന ഓസ്‌ട്രേലിയക്കാർക്ക് ഇനിയും 30 ഡോളറിന്റെ കൂടി അധികചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഓസ്‌ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ ആൻഡ് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഓസ്‌ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം സർക്കാർ ആർഇടി (റിന്യൂവബിൾ എനർജി ടാർജറ്റ്)യിൽ വരുത്തിയിരിക്കുന്ന വ്യത്യാസം ഓസ്‌ട്രേലിയൻ കുടുംബങ്ങൾക്ക് ബാധ്യതയ്യാകുമെന്നാണ് പറയുന്നത്. അതേസമയം എനർജി കമ്പനികൾക്ക് വൻ ലാഭമുണ്ടാകുന്ന തരത്തിലാണ് പുതിയ ആർഇടി നയം.

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ എനർജി കമ്പനിയായ എനർജി ഓസ്‌ട്രേലിയയ്ക്കാണ് ഇതു മൂലം വൻ ലാഭമുണ്ടാകുക. രണ്ടു ബില്യൺ ഡോളർ ആണ് പുതിയ നയം അവർക്കു നേടിക്കൊടുക്കുന്നത്. പിന്നിൽ നിൽക്കുന്ന എതിരാളികളായ ഒറിജിൻ എനർജിക്ക് 1.5 ബില്യൺ ലാഭവും എജിഎല്ലിന് ഒരു ബില്യൺ ഡോളറും ലാഭമുണ്ടാകും. കൽക്കരി പവർ പ്രൊഡക്ഷൻ ഫേമുകൾക്ക് അവരുടെ ലാഭവിഹിതം ഏഴു ശതമാനം എന്ന രീതിയിൽ വർധിക്കുന്നതാണ് പുതിയ ആർഇടി നയം.

രാജ്യത്തെ മലിനീകരണവും ഇതനുസരിച്ച് വർധിക്കുമെന്നാണ് പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 2020-ഓടെ രാജ്യത്തെ റിന്യൂവബിൾ സോഴ്‌സിൽ നിന്നുള്ള എനർജി ഉത്പാദനം 20 ശതമാനമെന്ന രീതിയിൽ വർധിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ഫെഡറൽ സർക്കാരിന് ഈ പദ്ധതിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും ആർഇടി കുറച്ചുകൊണ്ടുവരണമെന്ന അഭിപ്രായവും എതിർപാർട്ടിക്കാരിൽ ചിലരിലെങ്കിലും ശക്തമാകുന്നുണ്ട്.

എനർജി കമ്പനികൾ ആർഇടി കുറയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കാമ്പയിൻ നടത്തിയ റിപ്പോർട്ടും ക്ലൈമറ്റ് ഇൻസ്റ്റിറ്റിയൂട്ട് വെളിപ്പെടുത്തുന്നു. ആർഇടി കുറച്ചാൽ ജീവിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെ മേൽ അധികഭാരം ചുമത്താനേ ഉപകരിക്കുകയുള്ളൂവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം 2030-ഓടെ ഇലക്ട്രിസിറ്റി ബിൽ 15 ശതമാനം എന്ന തോതിൽ വർധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP