Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ കാറ്റും മഴയും; മിന്നൽ പ്രളയത്തിനും സാധ്യത

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ കാറ്റും മഴയും; മിന്നൽ പ്രളയത്തിനും സാധ്യത

മെൽബൺ: പെർത്ത് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നതിനാൽ മിന്നൽപ്രളയ സാധ്യതയും തള്ളിക്കളയുന്നില്ല. ഇടിമിന്നലിനൊപ്പം വിനാശകാരിയായ കാറ്റും വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

പെർത്ത് മെട്രപൊലീറ്റൻ മേഖലകളിലും പരിസരപ്രദേശത്തുമാണ് മിന്നൽപ്രളയ സാധ്യത കണക്കാക്കുന്നത്. വൻതോതിലുള്ള ആലിപ്പഴവീഴ്ചയും ഇവിടെ പ്രതീക്ഷിക്കാവുന്നതാണ്. ഗസ്സ്‌കോയ്ൻ, ഗോൾഡ്ഫീൽഡ്‌സ്, യൂക്ല, ലോവർ വെസ്റ്റ്, സൗത്ത് ഈസ്റ്റ് കോസ്റ്റൽ, ഗ്രേറ്റ് സതേൺ, സെൻട്രൽ വീറ്റ് ബെൽറ്റ് ജില്ലകൾ എന്നിവിടങ്ങളിലും പ്രളയം ഉണ്ടാകാനിടയുണ്ട്.

സാധാരണയായി വർഷത്തിൽ ഈ സമയത്ത് ഇത്തരത്തിൽ കാലാവസ്ഥാ മാറ്റം വരാറില്ലെന്നും അതിനാൽ ഈ മാറ്റം വളരെ ശ്രദ്ധിക്കണമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസ് പറയുന്നു. വീടുകൾക്ക് ഒട്ടേറെ നാശനഷ്ടങ്ങൾ ഇടയാകാൻ സാധ്യതയുണ്ടെന്നും യാത്രകളും മറ്റും ദുരിതപൂർണവുമാകുമെന്നാണ് ഡിഎഫ്ഇഎസ് ചൂണ്ടിക്കാട്ടുന്നത്. ഈ സമയങ്ങളിൽ കർട്ടണുകളും ബ്ലൈൻഡുകളും മറ്റും ശരിയായി അടച്ചു സൂക്ഷിക്കണമെന്നും ജനലകളുടെ സമീപത്തു നിന്ന് കഴിവതും മാറി നിൽക്കണമെന്നും നിവാസികൾക്ക് മുന്നറിയിപ്പു നൽകുന്നു. വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുകയോ ലാൻഡ് ലൈൻ ഫോണുകൾ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല.

പുറത്തായിരിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിൽ വേണം നിൽക്കാൻ. മരങ്ങൾക്കു താഴെയോ പവർലൈൻ, ഡ്രെയ്‌നുകൾ, അരുവികൾ എന്നിവയ്ക്കു സമീപമോ നിൽക്കാൻ പാടില്ല. ബോട്ടിങ്, നീന്തൽ, സർഫിങ് എന്നിവ പാടേ ഒഴിവാക്കണം. വാഹനമോടിക്കുന്നവർക്ക് റോഡ് കാഴ്ച കുറയാൻ സാധ്യതയുണ്ട്. മുൻവശത്തു പോകുന്ന വണ്ടിയുമായി അകലം സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP