Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി ബീച്ചിൽ ഉല്ലസിക്കുന്നതിനൊപ്പം ഇന്റർനെറ്റും സൗജന്യമായി ആസ്വദിക്കാം; ന്യൂ സൗത്ത് വെയ്ൽസിലെ നാല് ബീച്ചുകളിൽ ഇനി സൗജന്യ വൈഫൈ

ഇനി ബീച്ചിൽ ഉല്ലസിക്കുന്നതിനൊപ്പം ഇന്റർനെറ്റും സൗജന്യമായി ആസ്വദിക്കാം; ന്യൂ സൗത്ത് വെയ്ൽസിലെ നാല് ബീച്ചുകളിൽ ഇനി സൗജന്യ വൈഫൈ

സ്വന്തം ലേഖകൻ

നി ബീച്ചിൽ ഉല്ലസിക്കുന്നതിനൊപ്പം ഇന്റർനെറ്റും സൗജന്യമായി ആസ്വദിക്കാം.ന്യൂ സൗത്ത് വെയ്ൽസിലെ നാല് ബീച്ചുകളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ സ്റ്റേറ്റ് ഗവൺമെന്റ് തീരുമാനം. ബിറോൺ ബേ, ബ്രോന്റെ, നോർത്ത് വൊളോങ്ഗോംഗ് ബീച്ചുകളിൽ ഈ ആഴ്ചാവസാനത്തിൽ തന്നെ സൗജന്യ വൈഫൈ ലഭ്യമാകും.

നോർത്ത് ക്രോനുലയിൽ ഇതിനോടകം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. സുരക്ഷ കൂടി മുൻനിർത്തിക്കൊണ്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. തിരയിൽപ്പെട്ടുള്ള അപകടങ്ങൾ കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്ന് എമർജൻസി സർവീസ് മിനിസ്റ്റർ ഡേവിഡ് എലിയറ്റ് പറഞ്ഞു.

100 മീറ്റർ പരിധി വരെയാണ് സൗജന്യ വൈഫൈ സിഗ്‌നലുകൾ ലഭിക്കുക. ബീച്ചിലെ സുരക്ഷിതമായ മേഖലകളിൽ മാത്രം നീന്തുന്നതിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനാണിതെന്ന് സർഫ് ലൈഫ് സേവിങ് സിഇഒ സ്റ്റീവ് പിയർസ് പറഞ്ഞു. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെയുള്ളവർക്ക് തിരകളുടെ അവസ്ഥ, സുരക്ഷാ നിർദേശങ്ങൾ എന്നിവയെ കുറിച്ച് നിർദ്ദേശം നൽകാനും ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. സമാനമായ പദ്ധതി ക്യൂൻസ്ലാൻഡിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP