Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വികസന വാഗ്ദാനങ്ങൾ നല്കി ജോർജ് വർഗീസിന്റെ ഇലക്ഷൻ ക്യാമ്പെയ്‌ന് തുടക്കം; ലേബർപാർട്ടിയുടെ സീറ്റ് പിടിച്ചെടുക്കാൻ കച്ചകെട്ടി മലയാളി സ്ഥാനാർത്ഥി

വികസന വാഗ്ദാനങ്ങൾ നല്കി ജോർജ് വർഗീസിന്റെ ഇലക്ഷൻ ക്യാമ്പെയ്‌ന് തുടക്കം; ലേബർപാർട്ടിയുടെ സീറ്റ് പിടിച്ചെടുക്കാൻ കച്ചകെട്ടി മലയാളി സ്ഥാനാർത്ഥി

ലയാളി സമൂഹത്തിന്റെ അഭിമാന താരമായി വിക്ടോറിയയിലെ സ്റ്റേറ്റ് പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജോർജ് വർഗീസ് ഇലക്ഷ്യൻ ക്യാമ്പെയ്‌ന് തുടക്കമിട്ടു. വാട്‌സോണിയ ആർഎസ്എലിൽ വച്ചു ഫ്രഡറൽ സോഷ്യൽ സർവ്വീസ് മന്ത്രി കെവിൻ ആൻഡ്രൂസ് ഔദ്യോഗികമായി ജോർജിന്റെ ക്യാമ്പെയ്ൻ ഉത്ഘാടനം ചെയ്തു.

പ്രവാസികൾ തിങ്ങിപ്പാർക്കുന്ന മിൽപാർക്ക് നിയോജക മണ്ഡലത്തിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാണ് ജോർജ് വർഗീസ് മത്സരിക്കുന്നത്. വിക്ടോറിയ സ്റ്റേറ്റിൽ ആദ്യമായാണ് ഒരു മലയാളി മത്സര രംഗത്ത് എത്തുന്നത്. ലേബർ പാർട്ടിക്കുവേണ്ടി സിറ്റിങ്ങ് എംപിയും മുൻ മന്ത്രിയുമായ ലിലി ഡി അംബ്രൊസിഒ യാണ് മത്സര രംഗത്തുള്ളത്.

കഴിഞ്ഞ ദിവസം നടന്ന ക്യാമ്പെയ്ൻ ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ലിബറൽ പാർട്ടി നേതാക്കന്മാരും ക്ഷണിക്കപ്പെട്ട സാമൂഹിക മാദ്ധ്യമ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ലിബറൽ പാർട്ടി സ്ഥാനാർത്ഥി വർഗീസിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രവർത്തനങ്ങളും, വികസന വാഗ്ദാനങ്ങളും ചടങ്ങിൽ ചർച്ച ചെയ്തു. വർഗീസ് കഴിഞ്ഞ കാലഘട്ടങ്ങളിൽ ആർജ്ജിച്ച ബഹുമുഖമായ പ്രവർത്തന പരിചയം ദേശത്തിന്റെയും പാർട്ടിയുടെയും പുരോഗതിക്ക് സഹായമാകും എന്ന് പ്രതീക്ഷിക്കുന്നതായി ലിബറൽ പാർട്ടിയുടെ നേതാക്കന്മാർ അറിയിച്ചു.

ലേബർ പാർട്ടിയുടെ ഉറച്ച സീറ്റായ ഇവിടെ നിന്നും മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോർജ് വർഗീസിനെ ലിബറൽ രംഗത്തിറക്കിയിരിക്കുന്നത്. 2006 ലാണ് ഇദ്ദേഹം ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു. സാമൂഹ്യപ്രവർത്തനത്തിൽ സജീവമായി ഇടപെടുന്ന ജോർജ് വർഗീസ് ദുബായിലും, ഷാർജയിലും കലാ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. വർഗീസ് വിക്ടോറിയ ലിബറൽ പാർട്ടിയിൽ കുറെ വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP