Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോബർട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം വരുന്നു; നിരോധനം ഏർപ്പെടുത്തുന്നത് സ്‌ട്രോയും പ്ലാസ്റ്റിക് പാത്രങ്ങളും അടക്കം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾക്ക്; അടുത്ത വർഷത്തോടെ നിരോധനം പ്രാബല്യത്തിൽ

ഹോബർട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം വരുന്നു; നിരോധനം ഏർപ്പെടുത്തുന്നത് സ്‌ട്രോയും പ്ലാസ്റ്റിക് പാത്രങ്ങളും അടക്കം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾക്ക്; അടുത്ത വർഷത്തോടെ നിരോധനം പ്രാബല്യത്തിൽ

ഹോബർട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം വരുന്നു. സ്‌ട്രോയും പ്ലാസ്റ്റിക് പാത്രങ്ങളും അടക്കം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾക്കാണ് നിരോധനം വരുക. അടുത്ത വർഷത്തോടെ നിരോധനം നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. നിരോധനത്തെ പിന്തുണയ്ക്കുന്ന ബൈലോ ഹൊബാർട്ട് കൗൺസിലർമാർ തിങ്കളാഴ്ച ഒപ്പു വച്ചു.

പെട്രോളിയം ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കപ്പുകൾ, അടപ്പുകൾ, സ്‌ട്രോകൾ, സോസിന്റെയും മറ്റും പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങി ഒറ്റ തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് നിർത്തലാക്കാൻ ഹൊബാർട്ട് സർക്കാർ തീരുമാനിച്ചത്.

ഇതോടെ എല്ലാവിധ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിർത്തലാക്കുന്നു രാജ്യത്തെ ആദ്യ തലസ്ഥാന നഗരിയായി മാറും ഹൊബാർട്ട്.ഈ നിർദ്ദേശത്തിന്മേൽ 21 ദിവസം പൊതുസമൂഹത്തിന്റെ അഭിപ്രായം തേടും. ഇതിന്റെ അടിസ്ഥാനത്തിലാകും നിയമം നടപ്പാക്കുന്നത്. 2020ഓടെ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ സർക്കാർ പദ്ധതി.

റീറ്റെയ്ൽ സ്റ്റോറുകളിലും ടേക്-അവെ കടകളിലും, ചെറുകിട സൂപ്പർമാർക്കറ്റുകളും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ഈ വർഷം അവസാനത്തോടെ നിരോധിക്കുമെന്ന് വിക്ടോറിയൻ സർക്കാർ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP