Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ന്യൂ സൗത്ത് വെയ്ൽസിലെ നിരത്തുകളിൽ ഹൈ ഡെഫനിഷൻ ക്യാമറകൾ അടുത്താഴ്‌ച്ച പ്രവർത്തിച്ച് തുടങ്ങും; വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടി വീഴും

ന്യൂ സൗത്ത് വെയ്ൽസിലെ നിരത്തുകളിൽ ഹൈ ഡെഫനിഷൻ ക്യാമറകൾ അടുത്താഴ്‌ച്ച പ്രവർത്തിച്ച് തുടങ്ങും; വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടി വീഴും

സ്വന്തം ലേഖകൻ

ന്യൂ സൗത്ത് വെയ്ൽസിലെ നിരത്തുകളിൽ ഹൈ ഡെഫനിഷൻ ക്യാമറകൾ അടുത്താഴ്‌ച്ച പ്രവർത്തിച്ച് തുടങ്ങും. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാനായി സംസ്ഥാനത്തെ റോഡുകളിൽ ഈ വര്ഷം ജനുവരി മുതൽ ജൂൺ വരെ ഹൈ ഡെഫനിഷൻ ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു.

ഇതുവഴി ഒരു ലക്ഷത്തിലധികം പേർ സംസ്ഥാനത്ത് വാഹനം ഓടിക്കുന്നതിനിടെ സന്ദേശങ്ങൾ അയയ്ക്കാനും, ഫോൺ കോളുകൾ ചെയ്യാനും, സമൂഹമാധ്യമങ്ങൾ നോക്കാനും മറ്റുമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനെത്തുടർന്നാണ് ഡിസംബർ ഒന്ന് മുതൽ സംസ്ഥാനത്തെ റോഡുകളിൽ മൊബൈൽ ഉപയോഗം കണ്ടെത്താനുള്ള ക്യാമറകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

എന്നാൽ എവിടെയൊക്കെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്ന കാര്യം സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.വാഹനം ഡ്രൈവ് ചെയ്യുന്നയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഇതിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഇത് പകർത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന വിധത്തിലാകും ഈ ഹൈ ഡെഫനിഷൻ ക്യാമറകൾ. 

ക്യാമറകൾ സ്ഥാപിച്ച ആദ്യ മൂന്ന് മാസങ്ങളിൽ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയാലും പിഴ ഈടാക്കുകയില്ല. പകരം നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പായി ഒരു കത്ത് അയയ്ക്കും.
ഇതിന് ശേഷം നിയമം ലംഘിച്ചാൽ 344 ഡോളറാണ് പിഴ. കൂടാതെ അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ഉണ്ടാകും.

മാത്രമല്ല, സ്‌കൂൾ പരിസരത്ത് വച്ചാണ് നിയമം ലംഘിക്കുന്നതെങ്കിൽ 457 ഡോളറാണ് പിഴ.ഇതിന് പുറമെ ഡബിൾ ഡീമെറിറ്റ് പോയിന്റുകൾ ഉള്ള പൊതുഅവധി ദിവസങ്ങളായ ഡിസംബർ 20 മുതൽ ജനുവരി അഞ്ച് വരെയുള്ള കാലയളവിൽ നിയമം ലംഘിക്കുന്നവർക്ക് 10 ഡീമെറിറ്റ് പോയിന്റുകളാകും ലഭിക്കുക.

ന്യൂ സൗത്ത് വെയിൽസിന് പുറമെ മറ്റെല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളും ഹൈ ഡെഫനിഷൻ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിനായി വിവിധ സർക്കാരുകൾ ന്യൂ സൗത്ത് വെയിൽസ് സർക്കാരുമായി ചർച്ചകൾ നടത്തി വരികയാണ്.ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഏതു നിമിഷവും പിടിക്കപ്പെടാമെന്ന ചിന്ത ആളുകളിൽ ഉണ്ടാവണം. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കില്ലെന്നും മ്ന്ത്രി അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP