Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി മുതൽ ഓസ്‌ട്രേലിയക്കാർക്ക് ഇന്ത്യൻ വാടകഗർഭപാത്രങ്ങൾ കിട്ടുകയില്ല; ഇന്ത്യൻ സറോഗസി നിയമത്തിൽ ഈ വർഷം കൂടുതൽ പൊളിച്ചെഴുത്ത് നടത്താൻ ഇന്ത്യ

ഇനി മുതൽ ഓസ്‌ട്രേലിയക്കാർക്ക് ഇന്ത്യൻ വാടകഗർഭപാത്രങ്ങൾ കിട്ടുകയില്ല; ഇന്ത്യൻ സറോഗസി നിയമത്തിൽ  ഈ വർഷം കൂടുതൽ പൊളിച്ചെഴുത്ത് നടത്താൻ ഇന്ത്യ

മെൽബൺ: ഇനി മുതൽ ഓസ്‌ട്രേലിയക്കാർക്ക്  വാടക ഗർഭപാത്രം അനുവദിക്കുന്നതിന് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഇന്ത്യൻ സറോഗസി നിയമത്തിൽ ഈ വർഷം നടത്തുന്ന പൊളിച്ചഴുത്ത് ഇന്ത്യയിൽ നിന്നുള്ള വാടകഗർഭധാരണത്തിന് ഓസ്‌ട്രേലിയക്കാരെ വിലക്കും.

ഇന്ത്യയിൽ നിന്ന് വാടകഗർഭപാത്രത്തിന് വിലക്ക് ഏർപ്പെടുത്തുന്നതോടെ ന്യൂ സൗത്ത് വേൽസ്, ക്യൂൻസ് ലാൻഡ്, ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കായിരിക്കും കൂടുതൽ അസൗകര്യം സൃഷ്ടിക്കുക. ഇവിടങ്ങളിൽ ഓവർസീസ് കമേഴ്‌സ്യൽ സറോഗസി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. നിലവിൽ ഇന്ത്യയിൽ നിന്നു വാടകഗർഭപാത്രം ആവശ്യമായി വരുന്നവർക്ക് മെഡിക്കൽ വിസയാണ് ആവശ്യമായിട്ടുള്ളത്. ഫലത്തിൽ ന്യൂ സൗത്ത് വേൽസ്, ക്യൂൻസ് ലാൻഡ്, എസിടി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് വാടകഗർഭധാരണത്തിന് കാലുകുത്താൻ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

2015-ൽ സറോഗസി നിയമത്തിൽ ഇന്ത്യ വീണ്ടും പൊളിച്ചെഴുത്ത് നടത്തും. അതോടെ ഓസ്‌ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഇന്ത്യയിലേക്ക് വാടക ഗർഭധാരണത്തിന് എത്താൻ സാധിക്കാതെ വരും. ഇന്ത്യയിലേക്ക് വാടഗർഭധാരണത്തിന് വരാൻ തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയക്കാർ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ മിഷനുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് ഇന്ത്യയിൽ സറോഗസി സംബന്ധിച്ച് വരുത്തിയിട്ടുള്ള പരിഷ്‌ക്കാരങ്ങളും അനുബന്ധ വിസാ നിയമങ്ങളും ഇന്ത്യൻ എംബസിയിൽ നിന്ന് നേരിട്ട് അറിയണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

സറോഗസി സംബന്ധിച്ച് ഇന്ത്യയിലെത്തുന്ന വിദേശികൾക്കുള്ള വിസാ നിർദ്ദേശങ്ങളിൽ ഇന്ത്യ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP