Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കിടെ ഇന്ത്യക്കാരാനയ വിദ്യാർത്ഥിയുടെ കൈയിൽ നിന്നും കിട്ടിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയയും; വിദേശത്ത് നിന്നും അശ്ലീല ചിത്രങ്ങൾ രാജ്യത്തേക്ക് കടത്തിയതിന് 21 കാരന്റെ വിസ റദ്ദാക്കി അധികൃതർ

വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കിടെ ഇന്ത്യക്കാരാനയ വിദ്യാർത്ഥിയുടെ കൈയിൽ നിന്നും കിട്ടിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയയും; വിദേശത്ത് നിന്നും അശ്ലീല ചിത്രങ്ങൾ രാജ്യത്തേക്ക് കടത്തിയതിന് 21 കാരന്റെ വിസ റദ്ദാക്കി അധികൃതർ

വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കിടെ ഇന്ത്യക്കാരനയ വിദ്യാർത്ഥിയുടെ കൈയിൽ നിന്നും കിട്ടിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും. പെർത്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയ 21 വയസുകാരനായ വിദ്യാർത്ഥിയുടെ കൈയിലാണ് അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയത്. ഇതോടെ അധികൃതർ വിദേശത്ത് നിന്നും അശ്ലീല ചിത്രങ്ങൾ രാജ്യത്തേക്ക് കടത്തിയതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും വിസ റദ്ദാക്കുകയും ചെയ്തു.

ക്വാലാലംപൂരിൽ നിന്നുമാണ് 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥി് പെർത്തിലേക്ക് എത്തിയത്. വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കിടെ ഇയാളിൽ നിന്നും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അടങ്ങിയ മൊബൈൽ ഫോൺ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് കണ്ടെടുത്തു.

കുട്ടികൾ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന ഒമ്പത് വീഡിയോ ദൃശ്യങ്ങളും ആറ് ചിത്രങ്ങളുമാണ് ഇയാളിൽ നിന്നും അധികൃതർ കണ്ടെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

10 വര്ഷം തടവും 525,000 ഡോളറും ആണ് ഈ കുറ്റത്തിന് ഓസ്‌ട്രേലിയ നൽകുന്ന ശിക്ഷ.വിദേശത്തു നിന്നും നിരവധി പേരാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി രാജ്യത്തേക്കെത്തുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും ഓസ്ട്രേലിയൻ ബോർഡർ ഫോഴ്‌സ് റീജിയണൽ കമാണ്ടർ റോഡ് ഒ' ഡോണൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP