Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെൽബണിൽ താമസിക്കുന്ന മലയാളി ലെനീഷ് ജോണിന് യോഗാചാര്യപുരസ്‌കാര അവാർഡ്

മെൽബണിൽ താമസിക്കുന്ന മലയാളി ലെനീഷ് ജോണിന് യോഗാചാര്യപുരസ്‌കാര അവാർഡ്

മെൽബൺ: അഥർവനിക് ക്രിയായോഗയിലൂടെ ജനങ്ങൾക്കുള്ള ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്തത് വഴി പ്രശസ്തമായ ലെനീഷ് ജോണിന് യോഗാചാര്യ പുരസ്‌കാരഅവാർഡിനർഹനായി. തിരുവനന്തപുരം കാളിമല വരമ്പതി മഹോൽസവത്തിൽ വച്ച് നടന്ന ചടങ്ങിൽ ലോകസഭാംഗം റിച്ചാർഡ് ഹെയ് യോഗാചാര്യ പുരസ്‌കാര അവാർഡ് ലെനീഷിന് സമ്മാനിച്ചു.

ചടങ്ങിൽ പ്രശസ്ത നടി സനൂഷ, തോട്ടക്കാട് ശശി, അനന്ത പുരി ഹിന്ദുധർമ്മപരിഷത് ജനറൽ സെക്രട്ടറി എം.ഗോപാൽ ,സ്വാമി ശാന്തി പ്രസാദ്, സി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.കൊച്ചി വടുതല സ്വദേശിയായ ലെനീഷ് കഴിഞ്ഞ എട്ടു വർഷമായി മെൽബണിലാണ് താമസം. കൊച്ചി വേദ സയൻസ് യോഗാ മാസ്റ്റർ ഇന്ത്യാ ജോസ് ജേക്കബിന്റെ കീഴിലാണ് ലെനീഷ് പരിശീലനം നേടിയത്.

കഴിഞ്ഞ അഞ്ചു വർഷമായി അഥർവനിക്ക് ക്രിയ പരിശീലിപ്പിക്കുകയും ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്തതിന് ഓസ്‌ടേലിയൻ ഇമിഗ്രേഷൻ വകുപ്പ് സാമൂഹ്യനന്മയെ കരുതി സിറ്റിഷൺഷിപ്പിന് നിർദേശിക്കുകയും അത് നൽകുകയും ചെയ്തു.ഇന്ത്യൻ ആചാര്യ അനുഷ്ഠാനങ്ങളെ പ്രോൽസാഹിപ്പിക്കുകയും ഇന്ത്യയിൽ നിന്നും അത് മറ്റ് രാജ്യത്ത് അത് പരിശീലിപ്പിക്കുകയും ചെയ്ത നടപടിയെ റിച്ചാർഡ് ഹേയ് എംപി.പ്രശംസിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP