Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെൽബണിൽ പാർക്കിങ് നിരക്ക് ഉയർത്തുന്ന കാര്യം പരിഗണനയിൽ; നരഗത്തിനുള്ളിൽ മണിക്കൂറിന് ഏഴ് ഡോളർ വരെ നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം; നഗരത്തിൽ നിന്നും മാറി പാർക്ക് ചെയ്യുന്നവർക്കുള്ള നിരക്കിൽ 80 സെന്റ് വർദ്ദനവ്

മെൽബണിൽ പാർക്കിങ് നിരക്ക് ഉയർത്തുന്ന കാര്യം പരിഗണനയിൽ; നരഗത്തിനുള്ളിൽ മണിക്കൂറിന് ഏഴ് ഡോളർ വരെ നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം; നഗരത്തിൽ നിന്നും മാറി പാർക്ക് ചെയ്യുന്നവർക്കുള്ള നിരക്കിൽ 80 സെന്റ് വർദ്ദനവ്

മെൽബൺ നഗരത്തിൽ പാർക്കിങ് നിരക്ക് ഉയർത്തുന്ന കാര്യം പരിഗണനയിൽ. നിലവിലെ നിരക്കിൽ നിന്നും മു്പ്പത് ശതമാനത്തോളം വർദ്ധനവാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതോടെ പാർക്കിങിന് നിലവിലെ അഞ്ചര ഡോളറിൽ നിന്ന് ഏ്‌ഴര ഡോളറിലേക്ക് ഉയരും.

മെൽബൺ നഗരത്തിലെ തിരക്കേറിയ എലിസബത്ത് സ്ട്രീറ്റ്, ലോൺസ്‌ഡേൽ സ്ട്രീറ്റ് ഉൾപ്പെടെ ഉള്ള തെരുവുകളിലാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. എന്നാൽ നഗര മധ്യത്തിൽ നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽ 80 സെന്റ്റ് വർദ്ധിപ്പിക്കാനാണ് പദ്ധതി. അതായത് ഇവിടെ വാഹനം പാർക്ക് ചെയ്യുന്നവർ ഒരു ഡോളർ മുതൽ നാല് ഡോളർ വരെ നൽകേണ്ടി വരും.

സിഡ്നിയിലെ പാർക്കിങ് നിരക്കുകൾക്ക് തുല്യമായ നിരക്കുകൾ ഈടാക്കുക എന്നതാണ് ലക്ഷ്യമെന്ന് കൗൺസിൽ വ്യക്തമാക്കി. മാത്രമല്ല അഞ്ച് വർഷത്തോളമായി ഇവിടെ പാക്കിങ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ന്യായമായ വർദ്ധനവാണിതെന്നും മെൽബന്റെ ആക്ടിങ് മേയർ ആരൻ വുഡ് അറിയിച്ചു. കൗൺസിലിന്റെ 2018-19 ബജറ്റ് അവതരിപ്പിക്കവെയാണ് മേയർ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP