Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് ഓസ്‌ട്രേലിയയിലും; വിശ്വപ്രസിദ്ധ നഗര പിതാക്കന്മാരെ വെല്ലുവിളിച്ചു ഓസ്‌ട്രേലിയൻ മേയർ

മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് ഓസ്‌ട്രേലിയയിലും; വിശ്വപ്രസിദ്ധ നഗര പിതാക്കന്മാരെ വെല്ലുവിളിച്ചു ഓസ്‌ട്രേലിയൻ മേയർ

ഹോബാർട്ട്: മരം നടനായി മലയാളത്തിന്റെ മഹാനടൻ നടത്തിയ വെല്ലുവിളി ലോകരാജ്യങ്ങൾ ഏറ്റെടുക്കുന്നു ഓസ്ട്രലിയയുടെ ദ്വീപു സംസ്ഥാനവും ശുദ്ധ പ്രകൃതിക്കു പേര് കേട്ടതുമായ ടാസ്മാനിയയുടെ തലസ്ഥാന നഗരിയിലെ ടോലോസ പാർക്കിൽ 'ഗം ട്രീ' നട്ടുകൊണ്ട് ഗ്ലെനോർക്കി മേയർ സ്റ്റുവർട്ട് സ്ലയിട് ആണ് മൈ ട്രീ ചലഞ്ച് ഓസ്‌ട്രേലിയയിൽ എത്തിച്ചത്.

ആസ്‌ട്രേലിയയും ഇന്ത്യയുമായുള്ള സൗഹൃദത്തിനു ഇത് മുതൽ കൂട്ടാകുമെന്നു പറഞ്ഞ മേയർ മരത്തിനു ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ബഹുമാനർത്തം ഗാന്ധി എന്ന പേരും നല്കി. മരം നടനായി മെൽബൺ,സിഡ്‌നി ,ന്യൂ യോർക്ക് ,പാരീസ് ,ലണ്ടൻ, മേയർമാരെ അദ്ദേഹം വെല്ലു വിളിച്ചു

മലീമസമായി കൊണ്ടിരിക്കുന്ന ഭൂമിക്കു മൈ ട്രീ ചല്ലഞ്ച് ഒരു ആശ്വാസം ആണന്നു പറഞ്ഞ മേയർ ഇത്തരം ഒരു ആശയത്തിനു രൂപം കൊടുത്ത മമ്മൂട്ടിയോട് പ്രകൃതിയെ സ്‌നേഹിക്കുന്ന ലോകത്തിന്റെ പ്രത്യേക നന്ദി അറിയിച്ചു. ടാസ്മാനിയ യിലേക്ക് മമ്മൂട്ടിയെ ക്ഷണിച്ച മേയർ , ഗാന്ധിജിയുടെ പേരില് വളരുന്ന വൃക്ഷം സ്ഥിതി ചെയ്യുന്ന ടോലോസ പാർക്ക് മമ്മൂട്ടി സന്ദർശിക്കണമെന്നും അഭ്യർതിച്ചു.

ഇന്ത്യൻ സംസ്‌കാരത്തെയും ഇന്ത്യയിലെ സംഭവ വികാസ ങ്ങളും ഏറെ താൽപ്പര്യത്തോടെ നോക്കി കണ്ടിരുന്ന മേയർ ഇന്റർനെറ്റിലൂടെയാണ് മമ്മൂട്ടി തുടങ്ങി വച്ച മൈ ട്രീ ചലഞ്ചിനെ കുറിച്ച് അറിഞ്ഞത്.തുടർന്ന് തന്റെ സുഹൃത്തും ടാസ്മനിയയിലെ മൾട്ടി കൾച്ചരൽ വിമൻസ് കൗൺസിൽ ചെയർ പേഴ്‌സനും മലയാളിയുമായ സജിനി സുമാരുമായി ഈ കാര്യം ചർ ച്ച ചെയ്ത മേയർ പദ്ധതി ഏറ്റെടുക്കാൻ താല്പര്യം കാണിക്കുകയായിരുന്നു.

പിന്നീടു ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്ന മമ്മൂട്ടിയുടെ പി ആർ ഒയും ,മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസ്സോസ്സിയേഷൻ ഇന്റർ നാഷണൽ പ്രസിഡന്റുമായ റോബർട്ട് കുരിയാക്കൊസിനെ വിളിച്ചു വരുത്തിയ മേയർ മൈ ട്രീ ചാല്ലഞ്ചിന്റെ വിശദംശങ്ങൾ താല്പര്യ പൂർവ്വം മനസ്സിലാക്കി പദ്ധതി പ്രാവർത്തികം ആക്കുകയായിരുന്നു.

സജിനി സുമാറിനെയും റോബർട്ട് കുരിയാക്കൊസിനെയും കൂടാതെ ഓസ്‌ട്രേലിയൻ മൾട്ടി കൾച്ചരൽ കൗൺസിലിലെ ചൈനയുടെ പ്രതിനിധി റബേക്ക കൊങ്ങ്, ഓസ്‌ട്രേലിയയിലെ വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളായ ഷാജി ജോസഫ് കളപ്പുരക്കൽ ,ടോമി ജോസഫ് പള്ളിക്കുന്നേൽ,റോയി മാത്യു വേണാട്, സോജൻ ജോസഫ് പരതംമാക്കിൽ ,റിജു ജോഷ്വ,അഖിൽ ടോമി തുടങ്ങിയവർ സംബന്ധിച്ചു.മൈ ട്രീ ചലഞ്ചിന്റെ ഭാഗമായി നട്ട മരത്തിന്റെ സംരക്ഷണ ചുമതല ഗ്ലെനോർക്കി കോർപ്പറെഷനാണ് 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP