Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാതാപിതാക്കൾക്കൊപ്പം അക്വേറിയത്തിൽ എത്തിയ രണ്ട് വയസ്സുള്ള കുട്ടിയുടെ ചുണ്ടിൽ ചുംബിച്ചു; സിഡ്നിയിൽ ഇന്ത്യക്കാരനെതിരെ കേസ്

മാതാപിതാക്കൾക്കൊപ്പം അക്വേറിയത്തിൽ എത്തിയ രണ്ട് വയസ്സുള്ള കുട്ടിയുടെ ചുണ്ടിൽ ചുംബിച്ചു; സിഡ്നിയിൽ ഇന്ത്യക്കാരനെതിരെ കേസ്

സ്വന്തം ലേഖകൻ

മാതാപിതാക്കൾക്കൊപ്പം അക്വേറിയത്തിൽ എത്തിയ രണ്ട് വയസ്സുള്ള കുട്ടിയുടെ ചുണ്ടിൽ ചുംബിച്ചതിന് സിഡ്‌നിയിൽ ഇന്ത്യക്കാരനെതിരെ കേസ്. സിഡ്‌നിയിൽ ഡാർലിങ് ഹാർബറിലുള്ള സീ ലൈഫ് അക്വേറിയത്തിൽ വച്ച് ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.

പ്രാമിൽ ഇരുന്ന രണ്ട് വയസ്സുള്ള കുഞ്ഞിനോട് 28 കാരനായ ഇന്ത്യൻ വംശജൻ കുനിഞ്ഞു നിന്ന് സംസാരിച്ച ശേഷം ചുണ്ടിൽ ചുംബിച്ചു എന്നാണ് കേസ്.സംഭവം കണ്ട കുഞ്ഞിന്റെ രക്ഷിതാക്കളിൽ ഒരാൾ പരിചിതനല്ലാത്ത ഇയാളെ തള്ളി മാറ്റുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു.

ഇതേതുടർന്ന് സിഡ്‌നി സിറ്റി പൊലീസ് ഏരിയ കമാൻഡ് സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.ഡേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന ഇയാൾക്കെതിരെ പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ മനഃപൂർവം ലൈംഗികമായി സ്പർശിച്ചതിന് പൊലീസ് കേസെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു. ഇയാളെ തിങ്കളാഴ്ച സെൻട്രൽ ലോക്കൽ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ വർഷം ജൂലൈയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന അപരിചിതരായ കുട്ടികളെ എടുത്തതിന് ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP