Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഖ്കാരും മുസ്ലീങ്ങളും ഇനി സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതില്ല; മറ്റുള്ളവർ നിയമംലംഘിച്ചാൽ 344 ഡോളർ വരെ പിഴ; കാൻബറയിലെ ഹെൽമെറ്റ് നിയമത്തിൽ ഇളവുമായി അധികൃതർ

സിഖ്കാരും മുസ്ലീങ്ങളും ഇനി സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതില്ല; മറ്റുള്ളവർ നിയമംലംഘിച്ചാൽ 344 ഡോളർ വരെ പിഴ; കാൻബറയിലെ ഹെൽമെറ്റ് നിയമത്തിൽ ഇളവുമായി അധികൃതർ

സ്വന്തം ലേഖകൻ

കാൻബറയിൽ സിഖ്കാർക്കും മുസ്ലീങ്ങൾക്കും ഇനി സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ട. ഇവരിൽ നിന്ന് പിഴയീടാക്കില്ലെന്നാണ് അധികൃതരുടെ അറിയിച്ചിരിക്കുന്നത്. അതേസമയം, അല്ലാത്തവരിൽ നിന്ന് 344 ഡോളർ പിഴയായി ഈടാക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

മതപരമായ ആചാരത്തിന്റെ ഭാഗമായി തലപ്പാവ് ധരിച്ചിട്ടുള്ള വ്യക്തികളിൽ നിന്നും ഹെൽമെറ്റ് ധരിക്കാത്തതിന് ഈടാക്കി വരുന്ന പിഴ ഈടാക്കേണ്ടതില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബറിൽ നിലവിൽ വന്ന പുതിയ നിയമപ്രകാരമാണ് ഇത്തരക്കാർക്ക് ആനുകൂല്യം ലഭിക്കുന്നത്.

സൗത്ത് ഓസ്ട്രേലിയയിലും ഹെൽമെറ്റ് ധരിക്കുന്നതിൽ സിഖ്കാർക്ക് ഇളവ് ലഭിക്കുന്നുണ്ട്. വെസ്റ്റേൺ ഓസ്ട്രേലിയ, ക്യൂൻസ്ലാൻഡ്, വിക്ടോറിയ എന്നിവിടങ്ങളിലും മതപരമായ ആചാരത്തിന്റെ ഭാഗമായി തലപ്പാവ് ധരിക്കുന്ന വിഭാഗങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹെൽമെറ്റ് നിയമങ്ങളിൽ ഒഴിവു നൽകാത്ത ഒരേയൊരു സ്റ്റേറ്റ് നിലവിൽ ന്യൂ സൗത്ത് വെയ്ൽസ് മാത്രമാണ്. ഇവിടെ ഹെൽമറ്റ് ഇല്ലാതെ സൈക്കിൾ ഓടിക്കുന്നവർക്ക് 344 ഡോളറാണ് പിഴ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP