Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യുൂസൗത്ത് വെയ്ൽസിൽ ഹൈ ഡെഫനിഷൻ ക്യാമറകൾ പ്രവർത്തിച്ച് മൂന്ന് മാസം പിന്നിട്ടപ്പോൾ കണ്ടെത്തിയത് 30,000 ത്തോളം നിയമലംഘനങ്ങൾ;ആദ്യ മൂന്ന് മാസത്തെ ഗ്രേസ് പീരിയഡ് അവസാനിച്ചതോടെ ഇനി വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ ഉറപ്പ്

ന്യുൂസൗത്ത് വെയ്ൽസിൽ ഹൈ ഡെഫനിഷൻ ക്യാമറകൾ പ്രവർത്തിച്ച് മൂന്ന് മാസം പിന്നിട്ടപ്പോൾ കണ്ടെത്തിയത് 30,000 ത്തോളം നിയമലംഘനങ്ങൾ;ആദ്യ മൂന്ന് മാസത്തെ ഗ്രേസ് പീരിയഡ് അവസാനിച്ചതോടെ ഇനി വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ ഉറപ്പ്

സ്വന്തം ലേഖകൻ

ന്യൂ സൗത്ത് വെയ്ൽസിലെ നിരത്തുകളിൽ ഹൈ ഡെഫനിഷൻ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി മൂന്ന് മാസം പിന്നിട്ടപ്പോൾ നിയമലംഘനത്തിന് പിടിയിലായത് 30,000 ത്തിലധികം ഡ്രൈവർമാരാണ്.ലോകത്തെ ആദ്യത്തെ സാങ്കേതികവിദ്യ 2019 ഡിസംബർ 1 മുതൽ മുന്നറിയിപ്പായി പ്രവർത്തിച്ച് വരുകയായിരുന്നു. എന്നാൽ മാർച്ച് മുതൽ പിടിയിലാകുന്നവർക്ക് പിഴയും പോയിന്റും ഉറപ്പാണെന്നും അധികൃതർ അറിയിച്ചു.

മൂന്ന് മാസത്തിനിടെ 9 ദശലക്ഷത്തിലധികം വാഹനങ്ങൾ ക്യാമറകൾ പരിശോധിക്കുകയും 30,000 ത്തിലധികം ആളുകൾക്ക് ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി ശേഷം മുന്നറിയിപ്പ് കത്തുകൾ അയയ്ക്കുകയും ചെയ്തു.ഗ്രേസ് പിരീഡ് ഞായറാഴ്ച അവസാനിച്ചതോടെ ഇനി ക്യാമറകളിൽ പിടിക്കപ്പെട്ട ആർക്കും 344 ഡോളർ പിഴയും അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും. സ്‌കൂൾ പരിസരത്ത് വച്ചാണ് നിയമലംഘനം നടത്തുന്നതെങ്കിൽ പിഴ 457 ഡോളറോ 10 ഡെമിറിറ്റ് പോയിന്റുകളോ ആണ് ലഭിക്കും.

ന്യൂ സൗത്ത് വെയിൽസിന് പുറമെ മറ്റെല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളും ഹൈ ഡെഫനിഷൻ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP