Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്തു നിന്നെത്തുന്നവർ സ്വയം ഐസൊലേഷന് വിധേയരാകണം; ഐസൊലേഷൻ ലംഘിച്ചാൽ അരലക്ഷം ഡോളർ വരെ പിഴയും ജയിലും ഉറപ്പ്; ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

വിദേശത്തു നിന്നെത്തുന്നവർ സ്വയം ഐസൊലേഷന് വിധേയരാകണം;  ഐസൊലേഷൻ ലംഘിച്ചാൽ അരലക്ഷം ഡോളർ വരെ പിഴയും ജയിലും ഉറപ്പ്; ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയി ലേക്ക് വരുന്ന എല്ലാവരും 14 ദിവസങ്ങൽ സ്വയം ഐസൊലേഷന് വിധേയമാകണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ രംഗത്തെത്തി. ഒപ്പം ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ രാജ്യങ്ങളിലേക്ക് കൊറോണ പടർന്ന സാഹചര്യത്തിൽ വിവിധ വിദേശരാജ്യങ്ങളിൽ നിന്നും കൊറോണ ഇനിയും ഓസ്ട്രേലിയയിലേക്ക് എത്താൻ സാധ്യതയേറിയതിനാലാണ് പുതിയ കർക്കശനീക്കങ്ങൾക്ക് കാരണം.വിദേശത്ത് നിന്ന് ഓസ്ട്രേലിയയിലേക്കെത്തുന്ന എല്ലാവരും 14 ദിവസം സ്വയം ഐസൊലേഷന് വിധേയരാകണമെന്നും, 500 പേരിൽ കടുതലുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

വിക്ടോറിയയിലും ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും സൗത്ത് ഓസ്ട്രേലിയയിലും ഐസോലെഷൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വെസ്റ്റേൺ ഓസ്ട്രേലിയയിൽ 5,000 ഡോളർ മുതൽ 50,000 ഡോളർ വരെ പിഴയും, 12 മാസം ജയിൽശിക്ഷയുമായിരിക്കും നിയമം ലംഘിക്കുന്നവർക്ക് നൽകുക.സൗത്ത് ഓസ്ട്രേലിയയിൽ 25,000 ഡോളറാകും പിഴ. ക്വൻസ്ലാന്റിൽ 13,345 ഡോളർ വരെയും, വിക്ടോറിയയിൽ 20,000 ഡോളർ വരെയും പിഴ ലഭിക്കും.ന്യൂ സൗത്ത് വെയിൽസിൽ 11,000 ഡോളർ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.ടാസ്മേനിയയിൽ 8,400 ഡോളർ പിഴയുമാണ് ഈടാക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP