Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെൽബണിലെയും കാൻബറയിലെ വിദേശ എംബസികളിൽ സംശയകരമായ പാക്കറ്റുകൾ കണ്ടെത്തിയത് ഭീതി ഉണർത്തി; ഇന്ത്യൻ കോൺസുലേറ്റിലടക്കം ആളുകളെ ഒഴിപ്പിച്ച് പരിശോധന

മെൽബണിലെയും കാൻബറയിലെ വിദേശ എംബസികളിൽ സംശയകരമായ പാക്കറ്റുകൾ കണ്ടെത്തിയത് ഭീതി ഉണർത്തി; ഇന്ത്യൻ കോൺസുലേറ്റിലടക്കം ആളുകളെ ഒഴിപ്പിച്ച് പരിശോധന

മെൽബണിലെയും കാൻബറയിലെ വിദേശ എംബസികളിൽ സംശയകരമായ പാക്കറ്റുകൾ കണ്ടെത്തിയത് ഭീതി ഉണർത്തി. മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പെടെ ഓസ്ട്രേലിയയിലെ വിവിധ വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിൽ ആണ് സംശയകരമായ രീതിയിൽ പാക്കറ്റുകൾ ലഭിച്ചത്.

ഇതേത്തുടർന്ന് മെൽബണിലും കാൻബറയിലും എമർജൻസി വിഭാഗം ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി.ഇന്ത്യൻ, ബ്രിട്ടീഷ്, ജർമ്മനി, ഇറ്റലി, സ്‌പെയിൻ, ദക്ഷിണ കൊറിയ, തുടങിയ കോൺസുലേറ്റുകളിലാണ് സംശയകരമായ സാഹചര്യത്തിൽ ബുധനാഴ്ച ഹ ലഭിച്ചത്. ഏതാണ്ട് 22 കെട്ടിടങ്ങളിൽ ഇത്തരം പൊതികൾ ലഭിച്ചതായി പൊലീസ് സംശയിക്കുന്നു.

ഇതേതുടർന്ന് ഉച്ചക്ക് ഒരു മണിയോടെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും വിക്ടോറിയയിലെ എമർജൻസി വിഭാഗവും പൊലീസും ഇവിടെ പരിശോധനകൾ നടത്തുകയും ചെയ്തു.എമർജൻസി വിഭാഗത്തിലുള്ള രാസപദാർത്ഥ പരിശോധനാ വിദഗ്ധരും ഇവിടേക്ക് എത്തിയിരുന്നു.

ഇന്തോനേഷ്യ, തായ്ലൻഡ്, ഗ്രീസ്, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുകളും ആളുകളെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP