Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് ഓസ്‌ട്രേലിയൻ പൗരന്മാർക്കും റെസിഡന്റ്‌സിനും പ്രാധാന്യം നൽകേണ്ട സമയം; രാജ്യത്ത് സന്ദർശകവിസയിലുള്ളവരോട് സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി; എന്തു ചെയ്യണമെന്ന് അറിയാതെ ഇന്ത്യക്കാർ

ഇത് ഓസ്‌ട്രേലിയൻ പൗരന്മാർക്കും റെസിഡന്റ്‌സിനും പ്രാധാന്യം നൽകേണ്ട സമയം; രാജ്യത്ത് സന്ദർശകവിസയിലുള്ളവരോട് സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി; എന്തു ചെയ്യണമെന്ന് അറിയാതെ ഇന്ത്യക്കാർ

സ്വന്തം ലേഖകൻ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തന്നെ നടക്കുകയാണ് ഓസ്‌ട്രേലിയയിൽ. ഇപ്പോഴിതാ, രാജ്യത്ത് താൽക്കാലിക വിസയിലെത്തിയ സന്ദർശകരോട് ഉടൻ തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് തന്നെ മടങ്ങിപ്പോകുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ. നിലവിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യ പരിഗണന നൽകുന്നത് ഓസ്‌ട്രേലിയൻ പൗരന്മാർക്കും റെസിന്റ്‌സിനും ആണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് രാജ്യത്ത് താൽക്കാലിക വിസയിലുള്ളവർ എന്തു ചെയ്യണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ നിർദ്ദേശിച്ചത്.

ഏതെങ്കിലും താൽക്കാലിക വിസയിലുള്ളവരെ ഓസ്‌ട്രേലിയൻ സർക്കാർ നിർബന്ധപൂർവം ഇവിടെ തടഞ്ഞുവയ്ക്കുന്നില്ല. അവർക്ക് സ്വന്തം ചെലവുകൾ വഹിക്കാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള അവകാശമുണ്ട്. സന്ദർശക വിസയിൽ നിരവധി പേർ ഇപ്പോഴും ഓസ്‌ട്രേലിയയിലുണ്ട്. നല്ല സമയങ്ങളിൽ സന്ദർശക വിസയിൽ കൂടുതൽ പേർ എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ, നിലവിൽ ഒരു പ്രതിസന്ധി ഘട്ടത്തെ നേരിടുന്ന സാഹചര്യത്തിൽ സന്ദർശക വിസക്കാരെ കൂടി പരിഗണിക്കുവാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പലരും ഇതിനകം മടങ്ങിപ്പോയിട്ടുള്ള കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്ക് സ്വന്തം നാട്ടിലെ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിയും. ഓസ്‌ട്രേലിയൻ പൗരന്മാർക്കും റെസിഡന്റ്‌സിനും ആരോഗ്യപരിരക്ഷ നൽകുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പൗരന്മാരുൾപ്പെടെ എല്ലാവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ എന്തു ചെയ്യണം കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ ഈമാസം 14ന് അവസാനിക്കാൻ ഇരിക്കെ, വിമാന സർവ്വീസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഓസ്‌ട്രേലിയയിൽ വിവിധ വിസകളിൽ കഴിയുന്നവർക്കായി എന്തൊക്കെ നടപടിയെടുക്കുന്നുണ്ട് എന്ന കാര്യം ആക്ടിങ് കുടിയേറ്റകാര്യ മന്ത്രി അലൻ ടഡ്ജ് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ് വിസകളിലുള്ളവർ, ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിന് മുമ്പുതന്നെ 12 മാസത്തേക്കുള്ള സാമ്പത്തിക അടിത്തറയെക്കുറിച്ച് ഉറപ്പു നൽകിയിരിക്കണം എന്നതാണ് വ്യവസ്ഥ. അത് വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥയാണ്. വിദ്യാർത്ഥികൾക്ക് അത്തരം സാമ്പത്തിക അടിത്തറയുണ്ടാകും എന്ന സർക്കാർ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

എന്നാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ആശ്വാസം പകരാനായി നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 20,000 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP