Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെൽബണിലെ ട്രാം യാത്രക്കാരെ പെരുവഴിയിലാക്കി ഡ്രൈവർമാരുടെ സമരം; വെള്ളിയാഴ്‌ച്ച രാവിലെ മുതൽ ഉച്ചവരെ സർവ്വീസ് നിർത്തി സമരത്തിനിറങ്ങുന്നത് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്

മെൽബണിലെ ട്രാം യാത്രക്കാരെ പെരുവഴിയിലാക്കി ഡ്രൈവർമാരുടെ സമരം; വെള്ളിയാഴ്‌ച്ച രാവിലെ മുതൽ ഉച്ചവരെ സർവ്വീസ് നിർത്തി സമരത്തിനിറങ്ങുന്നത് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്

സ്വന്തം ലേഖകൻ

മെൽബണിലെ ട്രാം യാത്രക്കാരെ പെരുവഴിയിലാക്കി വെള്ളിയാഴ്‌ച്ച ട്രാം ഡ്രൈവർമാർ സമരത്തിന്. മെച്ചപ്പെട്ട ശമ്പളവും വ്യവസ്ഥകളും ആവശ്യപ്പെട്ട് ഡ്രൈവർമാർ നടത്തുന്ന സമരം മൂലം വെള്ളിയാഴ്‌ച്ച രാവിലെ 10 മുതൽ ഉച്ചവരെയുള്ള സർവ്വീസുകൾ റദ്ദാക്കും.

ആറ് ശതമാനം ശമ്പള വർധനയും മികച്ച തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് യാര ട്രാംസ് ഡ്രൈവർമാർ വെള്ളിയാഴ്ച രാവിലെ 10 മുതൽ നാല് മണിക്കൂർ ആണ് ജോലിയിൽ നിന്നും മാറി നില്ക്കുക. ട്രാം ഓപ്പറേറ്ററും റെയിൽ, ട്രാം, ബസ് യൂണിയനും തമ്മിൽ അഞ്ച് മാസത്തിലധികം ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ ആവശ്യങ്ങളിൽ തീരുമാനം ആകാത്തതാണ് സമരത്തിന് കാരണം.

നഗരത്തിലെ ട്രാമുകൾക്ക് പകരം ബസുകൾ സർവ്വീസുകൾ നടത്തും. അതിനാൽ തന്നെ അവശ്യമല്ലാത്ത യാത്ര ഒഴിവാക്കാനോ ബദൽ ഗതാഗതം പരിഗണിക്കാനോ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP