Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് മുതൽ സിഡ്‌നിയിൽ ജലം പാഴാക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ; നിയമലംഘകർക്ക് 220 ഡോളർ വരെ പിഴ ഈടാക്കും; നിയന്ത്രണങ്ങൾ അറിയാം

ഇന്ന് മുതൽ സിഡ്‌നിയിൽ ജലം പാഴാക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ; നിയമലംഘകർക്ക് 220 ഡോളർ വരെ പിഴ ഈടാക്കും; നിയന്ത്രണങ്ങൾ അറിയാം

സ്വന്തം ലേഖകൻ

നത്ത വരൾച്ചയും ജലദൗർലഭ്യവും പിടിമുറുക്കിയതോടെ സിഡ് നി ഉൾപ്പെടെ ന്യൂ സൗത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും ഇന്ന് മുതൽ കർശനമായ ജലനിയന്ത്രണം നിലവിൽ വന്നു.ലെവൽ 2 എന്ന തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുകൊണ്ടുവന്നത്.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ വീടിന് പുറത്തുള്ള ജല ഉപയോഗത്തിന് നിയന്ത്രണങ്ങൾ വരും. തോട്ടങ്ങളിൽ രാവിലെ 10 ന് മുമ്പോ വൈകുന്നേരം 4 മണിക്ക് ശേഷമോ നനവ് ക്യാനിലോ ബക്കറ്റിലോ മാത്രമേ നനയ്ക്കാൻ കഴിയൂ, മാത്രമല്ല കാറുകൾ കഴുകാനായി ഒരു ബക്കറ്റ് മാത്രം വെള്ളം മാത്രമേ ഉപയോഗിക്കാവൂ തുടങ്ങിയ നിയന്ത്രണങ്ങളാണ് പ്രധാനമായും ചുമത്തുക.സിഡ്നി ഉൾപ്പെടുന്ന ഗ്രേറ്റർ സിഡ്നി മേഖലയിലും, ഇല്ലവാര, ബ്ലൂ മൗണ്ടൻ മേഖലകളിലുമായിരിക്കും ലെവൽ 2 നിയന്ത്രണം.

രാവിലെ 10 മണിക്കുമുമ്പോ, വൈകിട്ട് നാലു മണിക്ക് ശേഷമോ മാത്രമേ ചെടി നനയ്ക്കാൻ പാടുള്ളൂ. അതും ഹോസ് ഉപയോഗിച്ച് പാടില്ല. ബക്കറ്റോ, ക്യാനോ ഉപയോഗിക്കണം

സ്മാർട്ട്/ഡ്രിപ് ഇറിഗേഷൻ സംവിധാനം ഉണ്ടെങ്കിൽ 15 മിനിട്ട് നേരം ഉപയോഗിക്കാം. അതും 10 മണിക്കു മുമ്പോ നാലു മണിക്കു ശേഷമോ മാത്രംകട്ടിയേറിയ പ്രതലകങ്ങൾ (കോൺക്രീറ്റ് ഡ്രൈവ് വേ പോലുള്ളവ) ഹോസ് ഉപയോഗിച്ച് കഴുകാൻ പാടില്ല ( അടിയന്തര സാഹചര്യങ്ങളിൽ ഇളവ് ലഭിക്കും.)കാർ കഴുകാൻ ഹോസ് ഉപയോഗിക്കരുത്. ബക്കറ്റും സ്പോഞ്ചും ഉപയോഗിച്ച് മാത്രം. അല്ലെങ്കിൽ കാർ വാഷ് കേന്ദ്രങ്ങളെ സമീപിക്കുക.

സ്വിമ്മിങ് പൂളുകളിൽ വെള്ളം നിറയ്ക്കണമെങ്കിൽ പ്രത്യേക പെർമിറ്റ് വേണം
പൂളിലെ വെള്ളം ചൂടുകൊണ്ട് കുറഞ്ഞാൽ പരമാവധി 15 മിനിട്ട് മാത്രം വെള്ളം നിറയ്ക്കാംഈ നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴയീടാക്കുമെന്ന് സിഡ്നി വോട്ടർ വ്യക്തമാക്കി.വ്യക്തികൾക്ക് 220 ഡോളറും ബിസിനസുകൾക്ക് 550 ഡോളറുമായിരിക്കും പിഴ.

സാധാരണ രീതിയിൽ ഡാമുകളിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 40 ശതമാനം ആകുമ്പോഴാണ് ലെവൽ 2 നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ വ്യവസ്ഥയുള്ളത്.എന്നാൽ വരൾച്ച തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 45 ശതമാനമാകുമ്പോൾ തന്നെ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം.വരൾച്ച ഇതുപോലെ തുടരുകയാണെങ്കിൽ അടുത്ത വർഷത്തോടെ സംസ്ഥാനത്ത് ലെവൽ 3 നിയന്ത്രണങ്ങള് ഏർപ്പെടുത്തേണ്ടി വരും എന്നാണ് മുന്നറിയിപ്പ്.

ഡാമുകളിലെ ജലനിരപ്പ് 30 ശതമാനം ആകുമ്പോഴാണ് ലെവൽ 3 നിയന്ത്രണം കൊണ്ടുവരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത ജൂലൈയോടെ ഇതുണ്ടാകാം എന്നാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP