Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനുവരി 26 നുള്ള ഓസ്‌ട്രേലിയൻ ദിനാഘോഷം ഒഴിവാക്കാനൊരുങ്ങി സിഡ്‌നി കൗൺസിൽ; ഇന്നർ വെസ്റ്റ് കൗൺസിലിന്റെ നടപടി ആദിവാസി ഉത്സവമായ യബൂണിന് അനുകൂലമായി ദിനാഘോഷം നടത്തുവെന്ന് ആരോപിച്ച്

ജനുവരി 26 നുള്ള ഓസ്‌ട്രേലിയൻ ദിനാഘോഷം ഒഴിവാക്കാനൊരുങ്ങി സിഡ്‌നി കൗൺസിൽ; ഇന്നർ വെസ്റ്റ് കൗൺസിലിന്റെ നടപടി ആദിവാസി ഉത്സവമായ യബൂണിന് അനുകൂലമായി ദിനാഘോഷം നടത്തുവെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ

നുവരി 26 നുള്ള ഓസ്‌ട്രേലിയൻ ദിനാഘോഷം ഒഴിവാക്കാനൊരുങ്ങി സിഡ്‌നി കൗൺസിൽ.ഇന്നർ വെസ്റ്റ് കൗൺസിലിന്റെ നടപടി ആദിവാസി ഉത്സവമായ യബൂണിന് അനുകൂലമായി ദിനാഘോഷം നടത്തുവെന്ന് കാണിച്ചാണ്. ഈ നിർദ്ദേശത്തിന് വോട്ട് ചെയ്യാൻ അടുത്താഴ്‌ച്ച ആണ് സമയം കൊടുത്തിരിക്കുന്നത്.എന്നാൽ ഈ നിർദ്ദേശത്തിൽ പൗരത്വ ചടങ്ങുകൾ ജനുവരി 26 ന് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ആഘോഷങ്ങൾ ജനുവരി 26 ൽ നിന്ന് നീക്കിയാൽ പൗരത്വ ചടങ്ങുകൾ നടത്താനുള്ള അവകാശം കൗൺസിലുകൾക്ക് ഇല്ലാതാകുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. ഇതോടെ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ എന്മോർ പാർക്കിലെ ഒരു കുടുംബ മേള ഉൾപ്പെടെ ജനുവരി 26 ന് നടക്കുന്ന മറ്റ് ഉത്സവങ്ങൾ മറ്റൊരു തീയതിയിലേക്ക് മാറ്റും.

ജനുവരി 26 നമ്മുടെ ദേശീയ ദിനമായി ആചരിക്കപ്പെടുമ്പോൾ ആദിവാസികൾക്ക് സംഭവിക്കുന്ന ഗുരുതരമായ വേദനയെക്കുറിച്ച് ഓർക്കുമെന്നാണ് നിർദ്ദേശത്തിൽ ഉയർത്തിയിരിക്കുന്ന കാരണങ്ങളിലൊന്ന്. കൂടാതെ കൂടാതെ ആദിവാസികളുടെ ശബ്ദങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും വാദിക്കുന്നവർ പറയുന്നു. എന്നാൽ നിരവധി പേർ നിർദ്ദേശത്തെ എതിർത്തും രംഗത്തെത്തി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP