Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയയിൽ ചൂട് റെക്കോഡ് താപനിലയിലേക്ക്; ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിന് സാക്ഷ്യം വഹിച്ച് മിക്ക പ്രദേശങ്ങളും; എങ്ങും ജാഗ്രതാ നിർദ്ദേശങ്ങൾ

ഓസ്‌ട്രേലിയയിൽ ചൂട് റെക്കോഡ് താപനിലയിലേക്ക്; ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിന് സാക്ഷ്യം വഹിച്ച് മിക്ക പ്രദേശങ്ങളും; എങ്ങും ജാഗ്രതാ നിർദ്ദേശങ്ങൾ

സ്വന്തം ലേഖകൻ

രിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിന് സാക്ഷ്യം വഹിക്കുകയാണ് ഓസ്‌ട്രേലിയൻ ജനത.നിലവിൽ 40ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് കടന്ന താപനില ഇന്ന് മുതൽ 50 ഡിഗ്രി സെലഷ്യസിലേക്ക് കടക്കുമെന്നായതോടെ ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിലൂടെയായിരിക്കും ജനങ്ങൾ കടന്ന് പോവുക

തെക്കൻ ഓസ്ട്രേലിയൻ നഗരമായ ഓഡനാഡറ്റിൽ 1960 ജനുവരി 2ന് രേഖപ്പെടുത്തിയ 50.7 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന താപനില. ഇതിനെ മറിക്കുമെനന്നാണ് കലാവസ്ഥാ വിഭാഗം അറിയി്ച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച മുതൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് പല നഗരങ്ങളിലെയും ശരാശരി താപനില. പുതുതായി രൂപപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ക്വീൻസ്ലാന്റിലും പടിഞ്ഞാറൻ ഓസ്ട്രേലിയയിലും കാട്ടുതീ മുന്നറിയിപ്പും നിലവിലുണ്ട്. കഴിഞ്ഞ മാസം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി രൂപം കൊണ്ട കാട്ടുതീ അണക്കാനുള്ള ശ്രമങ്ങളെ കനത്ത ചൂട് പ്രതികൂലമായി ബാധിച്ചിരുന്നു.

എൻഎസ്ഡബ്ല്യു, എസിടി, വിക്ടോറിയ അഡിലൈഡ് എന്നിവിടങ്ങളിലെ പകൽ താപനില ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ 40ക്ക് മുകളിലേക്ക് ഉയരും. താപനില റെക്കോഡ് ഉയരത്തിലെത്തിയതോടെ സൗത്ത് ഓസ്ട്രേലിയ, ഭവനരഹിതർക്കും ഏറ്റവും ദുർബലരായവർക്കുമായി സംസ്ഥാനവ്യാപകമായി 'കോഡ് റെഡ്' അലേർട്ട് പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP