Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൽക്കാലിക വിസയിലുള്ളവരെ ഓസ്‌ട്രേലിയൻ സർക്കാർ നിർബന്ധപൂർവം ഇവിടെ തടഞ്ഞുവയ്ക്കുന്നില്ല; അവർക്ക് സ്വന്തം ചെലവുകൾ വഹിക്കാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള അവകാശമുണ്ടെന്ന് സ്‌കോട്ട് മോറിസൻ

താൽക്കാലിക വിസയിലുള്ളവരെ ഓസ്‌ട്രേലിയൻ സർക്കാർ നിർബന്ധപൂർവം ഇവിടെ തടഞ്ഞുവയ്ക്കുന്നില്ല; അവർക്ക് സ്വന്തം ചെലവുകൾ വഹിക്കാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള അവകാശമുണ്ടെന്ന് സ്‌കോട്ട് മോറിസൻ

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയ: കൊറോണ വൈറസിനെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് രാജ്യത്ത് താൽക്കാലിക വിസയിലുള്ളവർ എന്തു ചെയ്യണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ നിർദ്ദേശിച്ചത്.സ്റ്റുഡന്റ് വിസയിലുള്ളവർക്കും മറ്റ് താൽക്കാലിക വിസയിലുള്ളവർക്കും എന്ത് തരത്തിലുള്ള സഹായമാണ് സർക്കാർ നൽകുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും താൽക്കാലിക വിസയിലുള്ളവരെ ഓസ്‌ട്രേലിയൻ സർക്കാർ നിർബന്ധപൂർവം ഇവിടെ തടഞ്ഞുവയ്ക്കുന്നില്ല. അവർക്ക് സ്വന്തം ചെലവുകൾ വഹിക്കാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള അവകാശമുണ്ട്.സന്ദർശക വിസയിൽ നിരവധി പേർ ഇപ്പോഴും ഓസ്‌ട്രേലിയയിലുണ്ട്. സന്ദർശക വിസയിൽ കൂടുതൽ പേർ എത്തുന്നത് നല്ല സമയങ്ങളിൽ സന്തോഷമുള്ള കാര്യമാണ്.

പലരും ഇതിനകം മടങ്ങിപ്പോയിക്കഴിഞ്ഞ കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്ക് സ്വന്തം നാട്ടിലെ സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിയും.ഓസ്‌ട്രേലിയൻ പൗരന്മാർക്കും റെസിഡന്റ്‌സിനും ആരോഗ്യപരിരക്ഷ നൽകുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പൗരന്മാരുൾപ്പെടെ എല്ലാവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ എന്തു ചെയ്യണം കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല.എന്നാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ആശ്വാസം പകരാനായി നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 20,000 നഴ്‌സിങ് വിദ്യാർത്ഥികള്ക്ക് കൂടുതൽ സമയം ജോലി ചെയ്യാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP