Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,000 തികഞ്ഞു; അകലം പാലിക്കൽ തുടരണം എന്ന് സർക്കാരിന്റെ മുന്നറിയിപ്പ്

ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,000 തികഞ്ഞു; അകലം പാലിക്കൽ തുടരണം എന്ന് സർക്കാരിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയ: നുവരി 25 ന് ഓസ്‌ട്രേലിയയിൽ പടർന്നു തുടങ്ങിയ കൊറോണവൈറസ്, രണ്ടര മാസം കടന്ന് ഏപ്രിൽ എട്ടായപ്പോഴാണ് ആറായിരത്തിലേക്ക് എത്തിയത്.വൈറസ് ബാധിതരുടെ എണ്ണത്തിൽ ലോകത്തിൽ 22 ാംസ്ഥാനത്താണ് ഓസ്‌ട്രേലിയ ഇപ്പോഴുള്ളത്.എണ്ണം ആറായിരത്തിലെത്തിയെങ്കിലും, അതിലേക്ക് എത്താൻ വേണ്ടി വന്ന ദിവസങ്ങളാണ് ഓസ്‌ട്രേലിയയ്ക്ക് ആശ്വാസം പകരുന്നത്.

ഓസ്‌ട്രേലിയയിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം മാർച്ച് 21ന് 1,000 തികച്ചിരുന്നു. അവിടെ നിന്ന് പതിനെട്ടാം ദിവസമാണ് ഇത് ആറായിരത്തിലേക്ക് എത്തിയത്.മാർച്ച് 21 മുതൽ ഓരോ മൂന്നു ദിവസം കൂടുമ്പോഴും പുതുതായി ആയിരം പേർക്കു കൂടി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ, രോഗബാധിതരുടെ എണ്ണം അയ്യായിരത്തിൽ നിന്ന് ആറായിരത്തിലേക്കെത്താൻ അതിന്റെ ഇരട്ടി ദിവസങ്ങളാണ് എടുത്തത്. ഏപ്രിൽ രണ്ടിന് അയ്യായിരം കേസുകൾ സ്ഥീരീകരിച്ചിരുന്നു. ആറു ദിവസം കഴിഞ്ഞ് ഏപ്രിൽ എട്ട് ആയപ്പോൾ മാത്രമാണ് ആയിരം കേസുകൾ കൂടി വർദ്ധിച്ച് ആറായിരത്തിലേക്ക് എത്തിയത്.വിദേശത്തു നിന്നുള്ള യാത്രക്കാരുടെ വരവ് കുറഞ്ഞതും, കർശനമായ ലോക്ക്ഡൗൺ നടപടികളുമാണ് ഇതിന് സഹായിച്ചത്.

ഈസ്റ്റർ വാരാന്ത്യത്തിലും ഇതേ രീതിയിൽ സാമൂഹികമായ അകലം പാലിക്കൽ തുടരണം എന്നാണ് സർക്കാർ ജനങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഇപ്പോൾ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങി തുടങ്ങിയാൽ തൽക്കാലം നിയന്ത്രണവിധേയമായിരിക്കുന്ന സാഹചര്യം കൈവിട്ടുപോകും എന്നും സർക്കാർ മുന്നറിയിപ്പ് നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP