Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെയ്ഡ് പേരന്റൽ ലീവ് സ്‌കീം മരവിപ്പിക്കാൻ സാധ്യത; ടോണി അബോട്ടിന്റെ പദ്ധതികൾക്ക് തിരിച്ചടി

പെയ്ഡ് പേരന്റൽ ലീവ് സ്‌കീം മരവിപ്പിക്കാൻ സാധ്യത; ടോണി അബോട്ടിന്റെ പദ്ധതികൾക്ക് തിരിച്ചടി

മെൽബൺ: പ്രധാനമന്ത്രി ടോണി അബോട്ട് കൊണ്ടുവന്ന പെയ്ഡ് പേരന്റൽ ലീവ് സ്‌കീം അടുത്താഴ്ച മാറ്റിവയ്ക്കാൻ സാധ്യത. 20 മില്യൺ ഡോളറിന്റെ സ്വപ്‌നപദ്ധതി മരവിപ്പിക്കാൻ തീരുമാനിക്കുന്നതോടെ പേയ്ഡ് പേരന്റൽ ലീവ് സ്‌കീം സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾക്ക് താത്ക്കാലിക വിരാമമാകും.

അബോട്ട് നടപ്പാക്കാൻ ഉദ്ദേശിച്ച പെയ്ഡ് പേരന്റൽ സ്‌കീം തുടക്കം മുതൽ തന്നെ പലഭാഗങ്ങളിൽ നിന്നും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ചൈൽഡ് കെയറിന് പ്രാധാന്യം നൽകുന്ന ഈ പദ്ധതിയിൽ വൻ അഴിച്ചുപണി വേണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. സർക്കാരിന് അധികബാധ്യത വരുത്തുന്ന പെയ്ഡ് പേരന്റൽ ലീവ് സ്‌കീം ഉപേക്ഷിക്കണമെന്നു വരെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

പുതുതായി അമ്മമാരാകുന്നവർക്ക് ആറു മാസം വരെ ശമ്പളത്തോടു കൂടി ലീവ് അനുവദിക്കുന്നതാണ് പെയ്ഡ് പെരന്റൽ ലീവ് സ്‌കീം. ഇതുപ്രകാരം 50,000 ഡോളർ കുറഞ്ഞത് അമ്മമാർക്ക് ലഭിക്കും. ഓസ്‌ട്രേലിയയിൽ നിലവിലുള്ള മിനിമം വേജ് പ്രകാരം പിപിഎൽ അനുവദിച്ചാൽ അത് സർക്കാരിന് 5.5 മില്യൺ ഡോളറിന്റെ അധികബാധ്യത വരുത്തുമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഈ പദ്ധതി മൂലം അധികവരുമാനം ലഭിക്കുമെന്നതായിരുന്നു മറ്റൊരു വാദം.

തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്ന പിപിഎൽ മാറ്റിവയ്ക്കുന്നത് അബോട്ടിന് വൻ തിരിച്ചടിയായി മാറുമെന്നതിൽ സംശയമില്ല. അബോട്ടിന്റെ മാത്രം ക്രെഡിറ്റിലുള്ള പദ്ധതിയായതിനാൽ സ്വന്തം പാർട്ടിക്കാരിൽ നിന്നു പോലും ഇതിന് മെച്ചപ്പെട്ട പിന്തുണ ലഭിക്കുന്നില്ല. കൂടാതെ ഇതു നടപ്പായാൽ രാഷ്ട്രീയ പ്രതിസന്ധി പോലും ഉടലെടുക്കുമെന്ന് ചില സീനിയർ മന്ത്രിമാരും അഭിപ്രായപ്പെടുന്നതു മൂലം പദ്ധതിയുമായി മുന്നോട്ടു പോകാൻ അബോട്ടിന് നിലവിൽ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP