Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തിലെ മികച്ച സർവ്വകാലശാലകളുടെ പട്ടികയിൽ ഇത്തവണയും ഇടം നേടി മെൽബൺ; ഇത്തവണ 44 സ്ഥാനത്ത്

ലോകത്തിലെ മികച്ച സർവ്വകാലശാലകളുടെ പട്ടികയിൽ ഇത്തവണയും ഇടം നേടി മെൽബൺ; ഇത്തവണ 44 സ്ഥാനത്ത്

മെൽബൺ: ലോകത്തിലെ ഏറ്റവും മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ മെൽബൺ സർവകലാശാലയും. ഏറ്റവും മികച്ച സർവകലാശാല എന്ന ബഹുമതി മെൽബൺ നേടിയെടുക്കുന്നത് തുടർച്ചയായ നാലാം വർഷമാണെങ്കിലും ആദ്യ 50 സ്ഥാനത്ത് എത്തുന്നത് ഇതാദ്യമാണ്.

കഴിഞ്ഞവർഷം ലോകറാങ്കിംഗിൽ 54ാം സ്ഥാനമായിരുന്നു. സർവകലാശാലകളുടെ റാങ്കിങ് നിശ്ചയിക്കുന്ന പട്ടികയിൽ 44 ാം സ്ഥാനമാണ് ഇത്തവണ മെൽബൺ സർവകലാശാലക്ക് ലഭിച്ചത്.

മെച്ചപ്പെട്ട ഗുണനിലവാരവും സർവകലാശാലയിൽ നടക്കുന്ന സുപ്രധാനഗവേഷണങ്ങളുമാണ് ഈ ബഹുമതിയിലേക്ക് വഴിതിരിച്ചത്.

ചൈനയിലെ ഷാങ്കായ് ജിയോ ടോങ്ക് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച പട്ടികയിൽ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി 74ാം സ്ഥാനത്തുണ്ട്. ആറ് വർഷം മുമ്പ് എഎൻയുവിന് പട്ടികയിൽ 57ാംസ്ഥാനവും മെൽബണിന് 79ാം സ്ഥാനവുമായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാൻഡ് ഇത്തവണയും 85ാം സ്ഥാനത്ത് തുടരുന്നു.

അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയാണ് തുടർച്ചയായ 12ാം വർഷവും പട്ടികയിൽ ഒന്നാമതുള്ളത്. സ്റ്റാൻഫോർഡ്, എംഐടി, ബെർക്കേലി, കേംബ്രിഡ്ജ്, കാൾടെക്, കോളംബിയ, ഷിക്കാഗോ, ഓക്‌ഫോർഡ്, ടോക്കിയോ, കോയോട്ടോ എന്നിവയാണ് ആദ്യസ്ഥാനങ്ങളിലുള്ള മറ്റ് സർവകലാശാലകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP