Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിക്ടോറിയയിലെ പൊതുഗതാഗത യാത്രക്കാർക്ക് വരുന്ന ആഴ്‌ച്ച യാത്രാതടസ്സം ഉറപ്പ്; ഈ മാസം 11 മുതൽ 20 വരെയുള്ള ദിവസങ്ങൾക്കിടയിൽ പണിമുടക്ക് പ്രഖ്യാപിച്ച് റെയിൽ, ട്രാം, ബസ് ജീവനക്കാർ

വിക്ടോറിയയിലെ പൊതുഗതാഗത യാത്രക്കാർക്ക് വരുന്ന ആഴ്‌ച്ച യാത്രാതടസ്സം ഉറപ്പ്; ഈ മാസം 11 മുതൽ 20 വരെയുള്ള ദിവസങ്ങൾക്കിടയിൽ പണിമുടക്ക് പ്രഖ്യാപിച്ച് റെയിൽ, ട്രാം, ബസ് ജീവനക്കാർ

സ്വന്തം ലേഖകൻ

മികച്ച ശമ്പളം വർദ്ധനവ് ആവശ്യപ്പെട്ട് വിക്ടോറിയയിലെ പൊതുഗതാഗത സർവ്വീസിലെ ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നു. ക്രിസ്മസിന് മുന്നോടിയായി ഒരാഴ്ചയിലേറെയായി പ്രാദേശിക ട്രെയിൻ ലൈനുകളിൽ പകൽ പണിമുടക്ക് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.റെയിൽ, ട്രാം, ബസ് യൂണിയൻ (ആർടിബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബർ 11 ബുധനാഴ്ച രാവിലെ 12 മുതൽ സ്വാൻ ഹില്ലിലേക്കുള്ള ട്രെയിനുകൾ പോലെ ബെൻഡിഗോ ലൈൻ ട്രെയിനുകളെ ബാധിക്കും.
അററാത്ത്, മേരിബറോ, ബല്ലാറാത്ത് ലൈനുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഡിസംബർ 12 വ്യാഴാഴ്ച പണിമുടക്കും, ട്രാൽഗോൺ, ബെയ്ൻസ്ഡേൽ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ ഡിസംബർ 17 ചൊവ്വാഴ്‌ച്ചയും ആണ് പണിമുടക്ക് നടത്തുക.

ഡിസംബർ 18 ബുധനാഴ്ച ആൽബറി, ഷെപ്പേർട്ടൺ, സീമോർ ലൈനുകളിലും, ഡിസംബർ 19 വ്യാഴാഴ്ച വാർണമ്പൂൾ, ഗീലോംഗ് എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളും,ഡിസംബർ 16 ന് സതേൺ ക്രോസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഓരോ ട്രെയിനിന്റെയും പുറപ്പെടുന്ന സമയക്രമത്തിൽ വി / ലൈൻ സ്റ്റാഫും ആറ് മിനിറ്റ് വച്ചും സർവ്വീസ് നിർത്തിവക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP