Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദശലക്ഷണക്കണക്കിന് ഡോളറിന്റെ പാർക്കിങ് പിഴകൾ തിരകെ നല്കാൻ മെൽബണിലെ മൂന്ന് കൗൺസിലുകൾ; നടപടി ഓംബുഡ്‌സ്മാൻ നടത്തിയ അന്വേഷണത്തിൽ തുക ഈടാക്കിയത് നിയമവിരുദ്ധമായി ആണെന്ന കണ്ടെത്തലിനെ തുടർന്ന്

ദശലക്ഷണക്കണക്കിന് ഡോളറിന്റെ പാർക്കിങ് പിഴകൾ തിരകെ നല്കാൻ മെൽബണിലെ മൂന്ന് കൗൺസിലുകൾ; നടപടി ഓംബുഡ്‌സ്മാൻ നടത്തിയ അന്വേഷണത്തിൽ തുക ഈടാക്കിയത് നിയമവിരുദ്ധമായി ആണെന്ന കണ്ടെത്തലിനെ തുടർന്ന്

സ്വന്തം ലേഖകൻ

വിക്ടോറിയൻ ഓംബുഡ്സ്മാൻ നടത്തിയ അവലോകനത്തെത്തുടർന്ന് ഏകദേശം 20 മില്യൺ ഡോളറിലധികം വരുന്ന പാർക്കിങ് പിഴയായി ഈടാക്കിയ തുക തിരികെ നല്‌കേണ്ടി വരുമെന്ന് കണ്ടെത്തി. പാർക്കിങ് ടിക്കറ്റ് തർക്കങ്ങൾ പരിഹരിക്കുന്നതിന് സ്വകാര്യ കരാറുകാരെ ഉപയോഗിച്ച് നിയമത്തിന് വിരുദ്ധമായി പിഴകൾ ചുമത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് മെൽബണിലെ മൂന്ന് കൗൺസിലുകൾ തുക തിരകെ നല്കണമെന്ന് കണ്ടെത്തിയത്.

2006 മുതൽ കുറഞ്ഞത് 2016 വരെ, ഗ്ലെൻ ഈറ, പോർട്ട് ഫിലിപ്പ്, സ്റ്റോണിങ്ടൺ കൗൺസിലുകൾ നിയമം ലംഘിച്ചതായി കണ്ടെത്തി.200,000 ലധികം പിഴകൾ ഈടാക്കിയതാണ് ഇതോടെ തിരികെ നൽകുക. സെന്റ് കിൽഡയും ചാപ്പൽ സ്ട്രീറ്റ് ഷോപ്പിങ് പരിസരവും ഉൾപ്പെടെയുള്ള ജനപ്രിയ പ്രദേശങ്ങളിൽ നിന്ന് പിഴ ഈടാക്കിയവയാണ് ഇവയിൽ ഭൂരിഭാഗവും.

റീഫണ്ടിനായി അപേക്ഷിക്കുന്നതിന്, ബന്ധപ്പെട്ട കൗൺസിലിന്റെ വെബ്സൈറ്റിലേക്ക് പോയി നിർദ്ദേശങ്ങൾ പാലിക്കാൻ വാഹനമോടിക്കുന്നവരോട് അധികൃതർ അറിയിച്ചിട്ടുണ്ട്. 2006 ജൂലൈ മുതൽ 2017 ഓഗസ്റ്റ് വരെ നിയമലംഘനത്തിന് അപ്പീൽ നൽകിയവർക്ക് മുഴുവൻ തുകയും തിരികെ നല്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP