Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാടകക്കാർക്ക് വളർത്തുമൃഗങ്ങളെ വളർത്തുന്നതിൽ വിലക്കേർപ്പെടുത്താനാവില്ല; വീട്ടുടമകളുടെ സന്ദർശനത്തിന് നിയന്ത്രണം കൊണ്ടുവരും; വാടകക്കാരെ ഒഴിപ്പിക്കാൻ മുൻകൂർ നോട്ടീസ് നിർബന്ധം; വിക്ടോറിയയിൽ വാടക നിയമത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

വാടകക്കാർക്ക് വളർത്തുമൃഗങ്ങളെ വളർത്തുന്നതിൽ വിലക്കേർപ്പെടുത്താനാവില്ല; വീട്ടുടമകളുടെ സന്ദർശനത്തിന് നിയന്ത്രണം കൊണ്ടുവരും; വാടകക്കാരെ ഒഴിപ്പിക്കാൻ മുൻകൂർ നോട്ടീസ് നിർബന്ധം; വിക്ടോറിയയിൽ വാടക നിയമത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

മാർച്ച് 1 മുതൽ വിക്ടോറിയൻ വാടക നിയമത്തിൽ ഭേദഗതികൾ വരുകയാണ്. 2018 ഓഗസ്റ്റിൽ പാസായ ബില്ലിന്റെ അടിസ്ഥാനത്തിലുള്ള നിയമമാറ്റങ്ങളാണ് നടപ്പിലാകുന്നത്.വാടകവീട്ടിൽ വളർത്തുമൃഗങ്ങളെ അനുവദിക്കില്ല എന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നതിൽ നിന്ന് വീട്ടുടമകളെ വിലക്കുന്ന നിയമം അടക്കം നിരവധി മാറ്റങ്ങളാണ് പുതിയ ഭേദഗതിയായി നിലവിൽ വരുക.

വളർത്തുമൃഗങ്ങളെ അനുവദിക്കുക, വീട്ടുടമകളുടെ സന്ദർശനത്തിന് നിയന്ത്രണം കൊണ്ടുവരിക, വാടകക്കാരെ ഒഴിപ്പിക്കാൻ മുൻകൂർ നോട്ടീസ് നിർബന്ധമാക്കുക തുടങ്ങി നിരവധി വ്യവസ്ഥകളാണ് ഭേദഗതിയിൽ ഉള്ളത്.ഇതിൽ വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്നതിന് അനുവാദം നൽകുന്ന നിയമവ്യവസ്ഥ മാർച്ച് രണ്ട് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കൺസ്യൂമർ അഫയേഴ്സ് വിക്ടോറിയ അറിയിച്ചു.മറ്റ് വ്യവസ്ഥകൾ ജൂലൈ മുതലാകും നടപ്പാക്കുക.

നിലവിലെ നിയമപ്രകാരം, വീട് വാടകയ്ക്ക് കൊടുക്കാനായി പരസ്യം ചെയ്യുമ്പോൾ 'വളർത്തുമൃഗങ്ങളെ താമസിപ്പിക്കാൻ അനുവാദമില്ല '('No pets allowed') എന്ന് ഉടമയ്ക്ക് പരസ്യത്തിൽ ഉൾപ്പെടുത്താൻ കഴിയും.എന്നാൽ നിയമത്തിൽ മാറ്റം വരുന്നതോടെ ഇത്തരത്തിൽ പരസ്യം ചെയ്യാൻ വീട്ടുടമയ്ക്ക് അനുവാദമുണ്ടാകില്ല. വ്യക്തമായ കാരണമുണ്ടെങ്കിൽ മാത്രമേ വളർത്തുമൃഗങ്ങളെ തടയാൻ കഴിയൂ.

അതേസമയം, മൃഗങ്ങളെ വളർത്താൻ വീട്ടുടമയിൽ നിന്ന് രേഖമൂലമുള്ള അനുവാദം ആവശ്യമാണ്. CAV 'pet request form' ലൂടെയോ ഈമെയിലിലൂടെയോ ഇത്ല ഭ്യമാക്കാം. വിക്ടോറിയൻ സിവിൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ (VCAT) ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ മൃഗങ്ങളെ വളർത്തുന്നത് തടയാൻ ഉടമയ്ക്ക് കഴിയൂ എന്നും കൺസ്യൂമർ അഫയേഴ്സ് വിക്ടോറിയ അറിയിച്ചു.

വാടകക്കാരൻ രേഖാമൂലമുള്ള അനുമതി ആവശ്യപ്പെട്ട് 14 ദിവസത്തിനകം ഉടമ VCAT നെ സമീപിച്ചിരിക്കണം.ഏതുതരം വളര്ത്തു മൃഗത്തിനായാണ് അപേക്ഷ നൽകിയത്, വീടിന്റെ ഘടന, അതിലെ മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കണക്കിലെടുത്തായിരിക്കും VCAT ഇതിൽ അന്തിമ തീരുമാനമെടുക്കുക.

പ്രായമായവർക്കോ, മറ്റു ശാരീരിക വൈകല്യങ്ങളുള്ളവർക്കോ സഹായത്തിനായുള്ള പരിശീലനം നേടിയ നായ്ക്കൾ ഒഴികെ, വീട്ടിൽ വളർത്തുന്ന മറ്റു മൃഗങ്ങളെയാണ് 'പെറ്റ്' അഥവാ വളർത്തു മൃഗങ്ങൾ എന്നതുകൊണ്ട് ഈ നിയമത്തിൽ വ്യക്തമാക്കുന്നത്. ഈ വളർത്തു മൃഗങ്ങൾ വീടിന് എന്തെങ്കിലും നാശനഷ്ടം വരുത്തിയാൽ അത് പരിഹരിക്കുന്നതിനുള്ള ചെലവ് പൂർണമായും വാടകക്കാരൻ വഹിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP