Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗത്തിന്റെ പിഴ രണ്ട് ഇരട്ടിയാക്കി; ജൂലൈ മുതൽ നിയമലംഘകർക്ക് 1000 ഡോളർ പിഴ

വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗത്തിന്റെ പിഴ രണ്ട് ഇരട്ടിയാക്കി; ജൂലൈ മുതൽ നിയമലംഘകർക്ക് 1000 ഡോളർ പിഴ

സ്വന്തം ലേഖകൻ

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള പിഴ വെസ്റ്റ് ഓസ്ട്രേലിയൻ സർക്കാർ ഇരട്ടിയാക്കി പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർക്ക് പരമാവധി 1,000 ഡോളർ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ കർശനമാക്കാൻ വിവിധ ക്കാരുകൾ അടുത്തിടെ നടപടികൾ സ്വീകരിച്ചിരുന്നു . ക്വീൻസ്ലാന്റിൽ ഫെബ്രുവരി ഒന്ന് മുതൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 1,000 ഡോളറും നാല് ഡീമെറിറ്റ് പോയിന്റുകളും ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയും കഠിന പിഴ ഈടാക്കിക്കൊണ്ട് നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.

നിലവിൽ സംസ്ഥാനത്ത് ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 400 ഡോളറാണ് പിഴ. ഇതാണ് 1,000 ഡോളർ ആയി ഉയർത്തുന്നത്.ഡ്രൈവ് ചെയ്യുന്നതിനിടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുക, സന്ദേശങ്ങൾ അയക്കുക, ഇമെയിൽ ചെയ്യുക, ഇന്റർനെറ്റ് ഉപയോഗിക്കുക, വീഡിയോ കാണുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 1,000 ഡോളർ പിഴയും നാല് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും.

കൂടാതെ ട്രാഫിക് ലൈറ്റുകളിൽ വച്ച് ഫോൺ കൈകൊണ്ട് തൊട്ടാൽ 500 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമാകും ലഭിക്കുക.സംസ്ഥാനത്ത് 12,000 ത്തോളം പേരാണ് മൊബൈൽ ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം പിടിയിലായത്. അശ്രദ്ധയോടെ വാഹനം ഓടിച്ച 31 പേർ കഴിഞ്ഞ വർഷം സംസ്ഥാനത്ത് റോഡ് അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP