Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശനിയാഴ്‌ച്ച മുതൽ സിഡ്നിയിൽ വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം; ഹോസ് ഉപയോഗിച്ചാണ് ചെടികൾ നനയ്ക്കുന്നവർക്കും വാഹനങ്ങൾ കഴുകുന്നവർക്കും കനത്ത പിഴ

ശനിയാഴ്‌ച്ച മുതൽ സിഡ്നിയിൽ വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം; ഹോസ് ഉപയോഗിച്ചാണ് ചെടികൾ നനയ്ക്കുന്നവർക്കും വാഹനങ്ങൾ കഴുകുന്നവർക്കും കനത്ത പിഴ

നിയാഴ്‌ച്ച മുതൽ സിഡ്നിയിൽ വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണംസിഡ. രാജ്യത്ത് വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് വെള്ള ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നത്.സിഡ്‌നി, ബ്ലൂ മൗൻടെയ്ൻസ്, ഇലവാര തുടങ്ങിയ ഗ്രെയ്റ്റർ സിഡ്‌നി മേഖലയിലെ എല്ലാ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാകും.

കഴിഞ്ഞ വർഷം സംസ്ഥാനം നേരിട്ട കഠിന വരൾച്ചയും ആവശ്യത്തിന് മഴ ലഭിക്കാത്തതും മൂലംആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യവും മൂലം നഗരത്തിലെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്.
സാധാരണ ജലനിരപ്പ് 50 ശതമാനമായി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ചൊവ്വാഴ്ചയോടെ ഇത് 53.5 ശതമാനമായി കുറഞ്ഞതായാണ് റിപ്പോർട്ട്.

പൂന്തോട്ടങ്ങൾക്കും, ലോണുകൾക്കുമെല്ലാം വെള്ളം നനയ്ക്കാമെങ്കിലും വാട്ടർ ക്യാനുകളോ ബക്കറ്റുകളോ ഉപയോഗിച്ച് വേണം ഇത് ചെയ്യാൻ. എന്നാൽ ഹോസ് ഉപയോഗിക്കാൻ രാവിലെ പത്ത് മണിക്ക് മുൻപും വൈകിട്ട് നാല് മണിക്ക് ശേഷവും മാത്രമേ അനുവാദമുള്ളൂ. അതും നിയന്ത്രിതമായി വെള്ളം പുറത്തേക്ക് വരുന്ന ട്രിഗർ നോസിൽ ഉപയോഗിക്കണം. സാധാരണ ഹോസുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

കൂടാതെ ഡ്രൈവ് വേയും മറ്റും അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ വൃത്തിയാക്കാൻ അനുവാദമുള്ളൂ. പ്രഷർ പമ്പുകൾ ഉപയോഗിച്ചോ ട്രിഗ്ഗർ നോസിൽ ഉപയോഗിച്ചോ വേണം ഇവ വൃത്തിയാക്കാൻ.ഇതിനു പുറമെ വാഹനങ്ങൾ കഴുകുന്നതിനും, നീന്തൽ കുളങ്ങളിൽ വെള്ളം നിറയ്ക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങൾ കഴുകുമ്പോഴും പ്രഷർ പമ്പുകളോ ട്രിഗർ നോസിൽ ഉള്ള ഹോസുകളോ ഉപയോഗിക്കണം എന്നാണ് സിഡ്‌നി വാട്ടർ നൽകുന്ന നിർദ്ദേശം. സാധാരണ ഹോസുകൾ ഉപയോഗിക്കുകയോ ജലം പാഴാക്കുകയോ ചെയ്യാൻ പാടുള്ളതല്ല. സമാനമായ രീതിയിൽ തന്നെ വേണം വേസ്റ്റ് ബിന്നുകളും മറ്റും വൃത്തിയാക്കാൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP