Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആശ്വാസമായി മഴയെത്തിയതോടെ സിഡ്നിയിലെ ജലനിയന്ത്രണത്തിന് ഇളവ്; ലെവൽ 2 വിൽ നിന്ന് നിയന്ത്രണം ലെവൽ 1 ലേക്ക് മാറ്റാൻ തീരുമാനം; പുതിയ നിയന്ത്രണം മാർച്ച് 1 മുതൽ പ്രാബല്യത്തിൽ

ആശ്വാസമായി മഴയെത്തിയതോടെ സിഡ്നിയിലെ ജലനിയന്ത്രണത്തിന് ഇളവ്; ലെവൽ 2 വിൽ നിന്ന് നിയന്ത്രണം ലെവൽ 1 ലേക്ക് മാറ്റാൻ തീരുമാനം; പുതിയ നിയന്ത്രണം മാർച്ച് 1 മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

ശ്വാസമായി മഴയെത്തിയതോടെ സിഡ്നിയിലെ ജലനിയന്ത്രണത്തിന് ഇളവ്. കനത്ത വരൾച്ചയെ തുടർന്ന് ജലം ദൗർലഭ്യം ഉണ്ടായതോടെ ഉപയോഗത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരാനാണ് തീരുമാനം.കഴിഞ്ഞ ഡിസംബർ 10 മുതലായിരുന്ന സംസ്ഥാനത്ത് ലെവൽ 2 എന്ന നിലയിലെ ജലോപയോഗ നിയന്ത്രണം കൊണ്ടുവന്നത്.

ചെടി നനയ്ക്കുന്നതിനും, വാഹനം കഴുകുന്നതിനും, സ്വിമ്മിങ് പൂളുകളിൽ വെള്ളം നിറയ്ക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.ഇത് ലെവൽ ഒന്ന് എന്ന തലത്തിലുള്ള നിയന്ത്രണത്തിലേക്ക് കുറയ്ക്കാനാണ് തീരുമാനം.

മാർച്ച് ഒന്നു മുതലായിരിക്കും ഈ മാറ്റം നിലവിൽ വരിക.ലെവൽ 1 എന്ന രീതിയിലേക്ക് മാറുമ്പോഴും ചില നിയന്ത്രണങ്ങൾ നിലവിലുണ്ടാകും. ആരും നിയന്ത്രിക്കാനില്ലാതെ ഹോസുകൾ തുറന്നിട്ടിരിക്കാൻ പാടില്ല.വാഹനങ്ങൾ കഴുകാൻ ട്രിഗർ നോസിലുകളോ പ്രഷർ പമ്പുകളോ ഉപയോഗിക്കുന്ന ഹോസുകൾ മാത്രമേ പാടുള്ളൂ.

വീടുകളിൽ ഈ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 220 ഡോളറും, ബിസിനസുകളിൽ 550 ഡോളറും പിഴ നൽകുന്നത് മാർച്ച് ഒന്നിനു ശേഷവും തുടരും.കനത്ത മഴയിലൂടെ ലഭിച്ച വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇളവു നൽകുന്നത് മാർച്ച് ഒന്നു വരെ നീട്ടിവയ്ക്കുന്നത്.

ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിൽ ലഭിച്ച പേമാരിയിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം പെട്ടെന്ന് ഉയർന്നത്. പല ഡാമുകളിലും 80 ശതമാനത്തിന് മുകളിലായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP